‘സ്‌കൂളിൽപ്പോലും ഇത്ര ആത്മാർഥത കാണിച്ചിട്ടില്ല’; മലപ്പുറം ഭാഷ സംസാരിച്ച് കസറിയതിന്റെ പിന്നിലെ കഷ്ടപ്പാട്, കല്യാണിയുടെ പോസ്റ്റ്

കല്യാണി പ്രിയദർശന്റെ കരിയറിലെ വ്യത്യസ്തമായ വേഷമായിരുന്നു ശേഷം മൈക്കിൽ ഫാത്തിമയിലേത്. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ഫുട്‌ബോൾ കമന്റേറ്ററായാണ് കല്യാണി അഭിനയിച്ചത്. മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന വേഷത്തിനായി കല്യാണി ശരിക്കും കഷ്ടപ്പെട്ടതായി നേരത്തെ സംവിധായകൻ ഉൾപ്പെടെ പറഞ്ഞിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ ഡബ്ബിങ് സമയത്തെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് കല്യാണി. സ്‌കൂളിൽപ്പോലും ഇത്ര ആത്മാർത്ഥമായി പഠിച്ചിട്ടില്ലെന്ന കുറിപ്പോടെയാണ് എക്സിൽ കല്യാണിയുടെ പോസ്റ്റ്. നടി സുരഭി ലക്ഷ്മിയുടെ സഹായത്തോടെ മലപ്പുറം ശൈലിയിൽ കല്യാണി സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കല്യാണിയുടെ പ്രയത്നത്തെ അഭിനന്ദിച്ച് കൊണ്ട് സുരഭി തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്.

കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago