‘സ്‌കൂളിൽപ്പോലും ഇത്ര ആത്മാർഥത കാണിച്ചിട്ടില്ല’; മലപ്പുറം ഭാഷ സംസാരിച്ച് കസറിയതിന്റെ പിന്നിലെ കഷ്ടപ്പാട്, കല്യാണിയുടെ പോസ്റ്റ്

കല്യാണി പ്രിയദർശന്റെ കരിയറിലെ വ്യത്യസ്തമായ വേഷമായിരുന്നു ശേഷം മൈക്കിൽ ഫാത്തിമയിലേത്. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ഫുട്‌ബോൾ കമന്റേറ്ററായാണ് കല്യാണി അഭിനയിച്ചത്. മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന വേഷത്തിനായി കല്യാണി ശരിക്കും…

കല്യാണി പ്രിയദർശന്റെ കരിയറിലെ വ്യത്യസ്തമായ വേഷമായിരുന്നു ശേഷം മൈക്കിൽ ഫാത്തിമയിലേത്. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ഫുട്‌ബോൾ കമന്റേറ്ററായാണ് കല്യാണി അഭിനയിച്ചത്. മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന വേഷത്തിനായി കല്യാണി ശരിക്കും കഷ്ടപ്പെട്ടതായി നേരത്തെ സംവിധായകൻ ഉൾപ്പെടെ പറഞ്ഞിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ ഡബ്ബിങ് സമയത്തെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് കല്യാണി. സ്‌കൂളിൽപ്പോലും ഇത്ര ആത്മാർത്ഥമായി പഠിച്ചിട്ടില്ലെന്ന കുറിപ്പോടെയാണ് എക്സിൽ കല്യാണിയുടെ പോസ്റ്റ്. നടി സുരഭി ലക്ഷ്മിയുടെ സഹായത്തോടെ മലപ്പുറം ശൈലിയിൽ കല്യാണി സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കല്യാണിയുടെ പ്രയത്നത്തെ അഭിനന്ദിച്ച് കൊണ്ട് സുരഭി തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്.

കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.