Categories: Film News

‘നിങ്ങളുടെ അടുത്ത് നില്‍ക്കുന്ന ആ കൂളായിട്ടുള്ളയാള്‍ ആരാണ്? കാളിദാസിന്റെ വീഡിയോയ്ക്ക് കമന്റുമായി കല്യാണി

ജയറാം- പാര്‍വതി ദമ്പതികളുടെ മകന്‍ കാളിദാസ് ജയറാമിന്റെ നായകവേഷത്തിനായി പ്രതീക്ഷയോടെയായിരുന്നു ആരാധകര്‍ കാത്തിരുന്നത്. തമിഴ് താരങ്ങളായ വിജയ്, സൂര്യ തുടങ്ങിയവരെ ശബ്ദാനുകരണത്താല്‍ അമ്പരപ്പിച്ചാണ് കാളിദാസ് ശ്രദ്ധിക്കപ്പെട്ടത്. വൈകാതെ തമിഴ് ചിത്രത്തിലൂടെ നായകനായി സിനിമയിലെത്തി താരം.

നായകനായി തുടക്കത്തില്‍ കാളിദാസിന് ശ്രദ്ധിക്കപ്പെടാനായില്ലെങ്കിലും ഇന്ന് തിരക്കേറിയ നടനായിരിക്കുന്നു. പാവ കഥൈകള്‍ എന്ന ആന്തോളജിയിലൂടെയാണ് കാളിദാസ് ജയറാമിന്റെ അഭിനയം ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രം വിക്രമാണ് കാളിദാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

സോഷ്യല്‍മീഡിയയില്‍ സജീവമായ കാളിദാസ് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. പുത്തം പുതു കാലൈ എന്ന ആന്തോളജിയില്‍ തന്റെ നായികയായി എത്തിയ കല്യാണിക്കൊപ്പമുള്ള വീഡിയോയാണ് കാളിദാസ് പങ്കുവെച്ചത്.

‘നിങ്ങളുടെ അടുത്ത് നില്‍ക്കുന്ന ആ കൂളായിട്ടുള്ളയാള്‍ ആരാണ്? എന്നാണ് താരത്തിന്റെ വീഡിയോയ്ക്ക് കല്യാണി പ്രിയദര്‍ശന്‍ കമന്റ് ചെയ്തത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യ സിനിമ പുത്തം പുതു കാലൈ 2020 കോവിഡ് കാലത്താണ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തത്. ആന്തോളജിയായിരുന്ന ചിത്രത്തില്‍ ഇളമൈ ഇതോ ഇതോ എന്ന സെഗ്മെന്റില്‍ കാളിദാസ് അച്ഛന്‍ ജയറാമിന്റേയും കല്യാണി ഉര്‍വ്വശിയുടേയും ചെറുപ്പമാണ് അവതരിപ്പിച്ചത്.

Gargi