ഇനിയും എനിക്ക് കാത്തിരിക്കാൻ വയ്യ, ഇതെനിക്ക് നൽകിയതിന് ഒരുപാട് നന്ദി, വൈറലായി കല്യാണിയുടെ വാക്കുകൾ

മലയാള സിനിമക്ക് കിട്ടിയ രണ്ടു വരങ്ങൾ ആണ് മോഹൻലാലും പ്രിയദർശനും, ഇരുവരും തമ്മിൽ വർഷങ്ങൾ ആയിട്ടുള്ള സൗഹൃദം ആണ്, സിനിമക്കത്തും പുറത്തും ഇവരുടെ സൗഹൃദത്തെ പറ്റി എല്ലാവര്ക്കും അറിയാം, ഇവരുടെ സൗഹൃദം ഇവരുടെ കുടുംബത്തിലേക്കും പിന്നീട് എത്തിച്ചേരുക ആയിരുന്നു, ഇരു കുടുംബങ്ങളും തമ്മിൽ അത്രയേറെ അടുപ്പമാണ്. മോഹലാലിനെയും പ്രിയദര്ശനെയും പോലെ തന്നെ വളരെ നല്ല അടുപ്പമാണ് പ്രണവും കല്യാണിയും തമ്മിൽ അതുകൊണ്ട് തന്നെ ഇവരുടെ ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ട് ഇരുവരും പ്രണയത്തിൽ ആണെന്ന വാർത്തകൾ നിരവധി തവണ പ്രചരിച്ചിരുന്നു. ഈ വാർത്തക്കെതിരെ കല്യാണി രംഗത്ത് വന്നിരുന്നു.

ഇപ്പോൾ പ്രണവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് കല്യാണി, നൃത്ത സംവിധാനനത്തിനുള്ള സംസ്ഥാനഅവര്‍ഡ് ലഭിച്ച ബ്രിന്ദ മാസ്റ്ററെ അഭിനന്ദിച്ചാണ് കല്യാണി പ്രിയദശന്‍ എത്തിയിരിക്കുന്നത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ഒരു നൃത്ത ചിത്രം പങ്കുവെച്ച്‌ കൊണ്ടാണ് കല്യാണി അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
“സിനിമയുടെ കമേഴ്സ്യല്‍ റിലീസിന് മുന്‍പ് തന്നെ നിങ്ങള്‍ക്ക് ഇതിനകം ഹൃദയങ്ങളും പുരസ്കാരങ്ങളും നേടാന്‍ കഴിഞ്ഞു ബ്രിന്ദ മാസ്റ്റര്‍.

ഈ മനോഹരമായ ഗാനവും ആ ദൃശ്യങ്ങളുടെ ആത്മാവും നല്‍കിയതിന് എന്റെ എല്ലാ സ്നേഹവും നന്ദിയും. ആളുകള്‍ ഇത് കാണുന്നത് വരെ കാത്തിരിക്കാനാവില്ല. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എല്ലായ്പ്പോഴും ഒരു ബഹുമതിയാണ്. നിങ്ങളുടെ നാലാമത്തെ കേരള സംസ്ഥാന അവാര്‍ഡിന് അഭിനന്ദനങ്ങള്‍,” കല്യാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago