മലയാളത്തിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് കമൽ, അദ്ദേഹത്തിന്റെ ആദ്യ കാല ചിത്രമായ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തെ കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഈ സിനിമക്ക് ഒരു പ്രത്യേകത ഉണ്ട്, ഈ ചിത്രത്തിൽ രണ്ടു നായികമാരാണ് അംബികയും, രേവതിയും, ഇരുവർക്കും തുല്യ പ്രാധാന്യമാണ് ചിത്രത്തിൽ ഉള്ളത്. കമൽ പറയുന്നു
ചിത്രത്തിൽ രേവതിക്ക് പകരം ഒരുപാട് കുട്ടികളെ കൊണ്ട് വന്നു നോക്കി, അതിനു വേണ്ടി ഒരുപാട് ഒഡീഷനുകൾ നടത്തിയിരുന്നു, എന്നാൽ ആരെയും കൊണ്ട് തൃപ്തി വരുത്താൻ കഴിഞ്ഞില്ല. എന്നാൽ ഫാസിലിക്ക ആണ് എന്നോട് പറഞ്ഞത് നമ്മൾക്ക് രേവതിയെ കൊണ്ടുവന്നാലോ എന്ന്, ഞാൻ പറഞ്ഞു നോക്കാം. ഈ ചിത്രത്തിന് വേണ്ടത് ഒരു കല്ലുമാല ഒക്കെ ഇട്ട അസൽ ഒരു കാക്കോത്തി പോലെ
അതുപോലെ രേവതിക്ക് പറ്റുമോ, എങ്കിലും രേവതിയോടു ഞങ്ങൾ പോയി കഥ പറഞ്ഞു, അവർ കഥ കേട്ട് ഒരുപാട് എക്സൈറ്റഡ് ആയി, ആ കഥാപാത്രത്തിന് വേണ്ടിയുള്ള രൂപം എങ്ങനെയാണെന്ന് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞുകൊടുത്തു, എങ്കിൽ ഒന്ന് ആദ്യം തന്നെ ഒരു മേക്കോവർ നോക്കാമെന്ന് രേവതി പറഞ്ഞു, എങ്കിലേ അവർക്ക് കോൺഫിഡൻസ് ഉണ്ടാകൂ എന്ന്, അങ്ങനെ അവർ പോയി മറ്റൊരു ദിവസം വരുകയാണ്, അവർ കാറിൽ നിന്നും ഇറങ്ങിയത് ആ സിനിമയിലേക്ക് വേണ്ട അതെ രൂപത്തിൽ, രേവതിയുടെ ആ ലുക്ക് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു, കണ്ണുമടച്ചു നമ്മൾക്ക് ഓക്കേ പറയാം പാച്ചിക്ക പറഞ്ഞു ഞാനും ഓക്കേ പറഞ്ഞു കമൽ പറയുന്നു
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…