‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന സിനിമക്കൊരു പ്രേത്യേകത ഉണ്ട്!  രേവതിയുടെ ലുക്ക് ഞങ്ങളെ ഞെട്ടിച്ചു,കമൽ 

മലയാളത്തിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് കമൽ, അദ്ദേഹത്തിന്റെ ആദ്യ കാല ചിത്രമായ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തെ കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ,…

മലയാളത്തിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് കമൽ, അദ്ദേഹത്തിന്റെ ആദ്യ കാല ചിത്രമായ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തെ കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഈ സിനിമക്ക് ഒരു പ്രത്യേകത ഉണ്ട്, ഈ ചിത്രത്തിൽ രണ്ടു നായികമാരാണ് അംബികയും, രേവതിയും, ഇരുവർക്കും തുല്യ പ്രാധാന്യമാണ് ചിത്രത്തിൽ ഉള്ളത്. കമൽ പറയുന്നു

ചിത്രത്തിൽ രേവതിക്ക് പകരം ഒരുപാട് കുട്ടികളെ കൊണ്ട് വന്നു നോക്കി, അതിനു വേണ്ടി ഒരുപാട് ഒഡീഷനുകൾ നടത്തിയിരുന്നു, എന്നാൽ ആരെയും കൊണ്ട് തൃപ്തി വരുത്താൻ കഴിഞ്ഞില്ല. എന്നാൽ ഫാസിലിക്ക ആണ് എന്നോട് പറഞ്ഞത് നമ്മൾക്ക് രേവതിയെ കൊണ്ടുവന്നാലോ എന്ന്, ഞാൻ പറഞ്ഞു നോക്കാം. ഈ ചിത്രത്തിന് വേണ്ടത് ഒരു കല്ലുമാല ഒക്കെ ഇട്ട അസൽ ഒരു കാക്കോത്തി പോലെ

അതുപോലെ രേവതിക്ക് പറ്റുമോ, എങ്കിലും രേവതിയോടു ഞങ്ങൾ പോയി കഥ പറഞ്ഞു, അവർ കഥ കേട്ട് ഒരുപാട് എക്‌സൈറ്റഡ് ആയി, ആ കഥാപാത്രത്തിന് വേണ്ടിയുള്ള രൂപം എങ്ങനെയാണെന്ന് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞുകൊടുത്തു, എങ്കിൽ ഒന്ന് ആദ്യം തന്നെ ഒരു മേക്കോവർ നോക്കാമെന്ന് രേവതി പറഞ്ഞു, എങ്കിലേ അവർക്ക് കോൺഫിഡൻസ് ഉണ്ടാകൂ എന്ന്, അങ്ങനെ അവർ പോയി മറ്റൊരു ദിവസം വരുകയാണ്, അവർ കാറിൽ നിന്നും ഇറങ്ങിയത് ആ സിനിമയിലേക്ക് വേണ്ട അതെ രൂപത്തിൽ, രേവതിയുടെ ആ ലുക്ക് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു, കണ്ണുമടച്ചു നമ്മൾക്ക് ഓക്കേ പറയാം പാച്ചിക്ക പറഞ്ഞു ഞാനും ഓക്കേ പറഞ്ഞു കമൽ പറയുന്നു