സിനിമാലോകത്തെ ആ ഭാഗ്യജോഡി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. കമല്‍ ഹാസനും മണി രത്നവും വീണ്ടുമൊന്നിക്കുന്ന ഒരു ചിത്രം വരുന്നുവെന്ന് പ്രഖ്യാപനം വന്നിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്റെ പിറന്നാള്‍ തലേന്ന്, അതായത് നവംബര്‍ 7 നാണ് ഇത്തരം ഒരു ചിത്രം വരുന്നതായ ഔദ്യോഗിക പ്രഖ്യാപനം ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് പുറത്ത് എത്തിയത്. മുപ്പത്തിയാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരു ടെലിവിഷൻ പരിപാടിക്കിടെ കമൽഹാസൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ തന്നെ ഈ സിനിമയുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ വന്നിരുന്നു എങ്കിലും ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായതിന്റെ ആവേശത്തിലാണ് സിനിമാസ്വാദകർ. കമൽ ഹാസന്റെ കരിയറിലെ 234ആം ചിത്രമാണിത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുമ്പോൾ ഈ കൂടിച്ചേരലിൽ ആരാധകരുടെ ആവേശവും പ്രതീക്ഷകളുമെല്ലാം വാനോളമാണ്.