വിക്രം വന്‍ വിജയമായി തീര്‍ന്നതിന്റെ സന്തോഷത്തിലാണ് കമല്‍ ഹാസന്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ കളക്ഷനുമായി മുന്നേറുകയാണ്. കേരളം ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ തീയേറ്ററുകളില്‍ ഇപ്പോഴും ഹൗസ് ഫുള്‍ ആണ് വിക്രം.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമലിന്റെ രാജ്കമല് ഇന്റര്‍നാഷ്ണല്‍ നിര്‍മിച്ച ഒരു ചിത്രം റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നത്. വിക്രം വന്‍ വിജയമായതോടെ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും ചിത്രത്തിന്റെ നിര്‍മാതാവായ കമല്‍ നിരവധി പാരിതോഷികങ്ങള്‍ നല്‍കിയിരുന്നു. ചിത്രത്തില്‍ റോളക്സ് എന്ന കഥാപാത്രമായി പ്രേക്ഷകരെ അമ്പരപ്പിച്ച സൂര്യയ്ക്ക് ഒരു റോളക്സ് വാച്ചാണ് കമല്‍ നല്‍കിയത്. എന്നാല്‍ കമല്‍ ഹാസന് നല്കിയ ഈ വാച്ച് പുതിയതല്ല. പക്ഷെ, ഈ വാച്ചിനോട് കമലിന് വൈകാരികമായ അടുപ്പമുണ്ട്. വര്‍ഷങ്ങളായി കമല്‍ ധരിക്കുന്നതും നിധിപോലെ സൂക്ഷിച്ചുവയ്ക്കുകയും ചെയ്ത വാച്ചായിരുന്നു ഇതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 47 ലക്ഷമാണ് ഈ വാച്ചിന്റെ വില.
ലെക്സസിന്റെ ആഡംബര സെഡാന് മോഡലായ ഇ.എസ്.300എച്ച് ആണ് കമല്‍ ഹാസന് സംവിധായകനായ ലോകേഷ് കനകരാജിന് നല്‍കിയത്. പതിമൂന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് അപ്പാച്ചെ ആര്ടിആര് ബൈക്കുകളും സമ്മാനിച്ചിരുന്നു
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…