Film News

ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കണം!!! ജീവിതം സന്തോഷമായി മുന്നോട്ടുപോകട്ടെ- അല്‍ഫോണ്‍സ് പുത്രനോട് ഉലകനായകന്‍

അടുത്തിടെയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ കരിയര്‍ അവസാനിപ്പിക്കുന്നെന്ന് സോഷ്യല്‍മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ആരോഗ്യ പ്രശ്‌നം കാരണമാണ് അല്‍ഫോന്‍സ് കരിയര്‍ അവസാനിപ്പിക്കുന്നെന്ന് അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വലിയ രീതിയില്‍ പ്രചരിച്ചിരുന്നു, പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

‘തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍’ ആണെന്ന് സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ഒരു ഭാരമാകാനില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുകൊണ്ടായിരുന്നു അല്‍ഫോന്‍സ് പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ അല്‍ഫോന്‍സിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍.

ആരോഗ്യത്തില്‍ ശ്രദ്ധിക്കണമെന്നും ജീവിതം സന്തോഷമായി മുന്നോട്ട് കൊണ്ടുപോകണമെന്നും ആശംസിച്ചിരിക്കുകയാണ് ഉലകനായകന്‍. അടുത്തിടെ അല്‍ഫോണ്‍സ് പുത്രന്‍ കമലഹാസന്റെ ജന്മദിനത്തില്‍ ഒരു പാട്ട് തയ്യാറാക്കിയിരുന്നു. ആ പാട്ടിന് അല്‍ഫോണ്‍സിന് നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് കമല്‍ഹാസന്‍.

അല്‍ഫോണ്‍സ് പുത്രന്റെ ഊര്‍ജസ്വലമായ മനസാണെന്നും ആരോഗ്യത്തില്‍ ശ്രദ്ധിക്കണമെന്നും കമലഹാസന്‍ പറയുന്നു. കമലഹാസന്റെ ശബ്ദമുള്ള വീഡിയോ നടന്‍ പാര്‍ത്ഥിപനാണ് പങ്കുവച്ചിരിക്കുന്നത്. തന്റെ നന്ദി വോയ്‌സ് നോട്ടായി നടന്‍ പാര്‍ഥിപന്‍ വഴി അല്‍ഫോന്‍സിന് അയയ്ക്കുകയായിരുന്നു.

അല്‍ഫോന്‍സ് പുത്രന്റെ പാട്ട് കേട്ടു. ആരോഗ്യം കുറച്ച് മോശമാണെന്ന് പറയുകയുണ്ടായി. എന്നാല്‍ മനസ് നല്ലതുപോലെ ഇരിക്കുന്നുവെന്ന് തോന്നുന്നു, കാരണം ആ സന്തോഷം പാട്ടുകളില്‍ പ്രകടമായിരുന്നു.

ജീവിതവും അങ്ങനെ സന്തോഷമായി മുന്നോട്ടുപോകട്ടെ. നിങ്ങള്‍ എടുക്കുന്ന തീരുമാനം നിങ്ങളുടേതാണ്. എന്നാല്‍ ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കണം. എല്ലാ ആശംസകളും അല്‍ഫോന്‍സ്, എന്നാണ് ഉലകനാകന്‍ പറയുന്നത്.

അതേസമയം, അല്‍ഫോണസ് പുത്രന്‍ കരിയര്‍ അവസാനിപ്പിക്കുന്നത്സ സിനിമ ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു. ‘ഞാന്‍ എന്റെ സിനിമാ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ആണെന്ന് കഴിഞ്ഞ ദിവസം ഞാന്‍ കണ്ടെത്തി. ആര്‍ക്കും ബാദ്ധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോകളും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ ഒടിടിയും ചെയ്യും.

സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാവുന്നില്ല, പക്ഷേ മറ്റ് മാര്‍ഗമില്ല. പാലിക്കാന്‍ കഴിയാത്ത വാഗ്ദാനം നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാവുമ്പോള്‍ ഇന്റര്‍വെല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും’-എന്നണ് അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവച്ചിരുന്നത്.

Anu B