കമൽഹാസൻ മണിരത്നം ചിത്രം, ‘കെ.എച്ച് 234’ ; ടീസർ നടന്റെ പിറന്നാൾ ദിനത്തിൽ എത്തും

കമൽ ഹാസന്റെ കരിയറിലെ 234ആം ചിത്രമാണിത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുമ്പോൾ ഈ കൂടിച്ചേരലിൽ ആരാധകരുടെ ആവേശവും പ്രതീക്ഷകളുമെല്ലാം വാനോളമാണ്. കമൽഹാസൻ  നായകൻ ആയി എത്തുന്ന ഈ ചിത്രത്തില്‍ വന്‍ താരനിരയാകും  അണിനിരക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ.സിനിമാലോകത്തെ ആ ഭാഗ്യജോഡി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. മുപ്പത്തിയാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചു. കെ.എച്ച് 234′ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ കമൽഹാസന്റെ പിറന്നാൾ ദിനമായ നവംബർ ഏഴിന് പുറത്തിറക്കും. ഒരു ടെലിവിഷൻ പരിപാടിക്കിടെ കമൽഹാസൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ തന്നെ ഈ സിനിമയുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ വന്നിരുന്നു എങ്കിലും  ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായതിന്റെ ആവേശത്തിലാണ് സിനിമാസ്വാദകർ. കമൽ ഹാസന്റെ കരിയറിലെ 234ആം ചിത്രമാണിത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുമ്പോൾ ഈ കൂടിച്ചേരലിൽ ആരാധകരുടെ ആവേശവും പ്രതീക്ഷകളുമെല്ലാം വാനോളമാണ്. കമൽഹാസൻ  നായകൻ ആയി എത്തുന്ന ഈ ചിത്രത്തില്‍ വന്‍ താരനിരയാകും  അണിനിരക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ പ്രകാരം അറിയാൻ കഴിയുന്നത്. തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് പുറത്തു വരുന്ന സ്ഥിരീകരിക്കാത്ത പുതിയ റിപ്പോർട്ടുകൾ. ഈ ചിത്രത്തിൽ തൃഷ എത്തുകയാണെങ്കിൽ മണിരത്‌നത്തോടൊപ്പമുള്ള തൃഷയുടെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. ‘യുവ’, ‘പൊന്നിയിന്‍ സെല്‍വന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ തൃഷ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കമല്‍ ഹാസനൊപ്പം ‘തൂങ്കാ വനം”മന്മദന്‍ അമ്പ്’ എന്നീ ചിത്രങ്ങളിലും തൃഷ അഭിനയിച്ചിട്ടുണ്ട്. ‘പൊന്നിയിന്‍ സെല്‍വൻ എന്ന ചിത്രത്തില്‍ ജയം രവിയും ‘ഓകെ കണ്‍മണി എന്ന ചിത്രത്തില്‍ ദുല്‍ഖർ സൽമാനും മണിരത്‌നത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണിരത്‌നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് കെഎച്ച് 234 നിര്‍മ്മിക്കുന്നത്. അതേസമയം 1987-ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘നായകനാ’ണ് ഇതിന് മുന്‍പ് മണിരത്‌നം- കമല്‍ഹാസന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം.

നായകനി’ലെ അഭിനയത്തിന് കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. അതേസമയം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘കല്‍കിയിലും കമല്‍ഹാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, ദിശ പടാനി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സയൻസ് ഫിക്ഷൻ ചിത്രമായാണ് പ്രൊജക്റ്റ് കെ എന്നറിയപ്പെടുന്ന കൽക്കി എത്തുന്നത്. ഇതിനു പുറമെ കമല്‍ ഹാസന്‍-ശങ്കര്‍ കൂട്ടുകെട്ടില്‍ എത്തുന്ന ഇന്ത്യന്‍ 2 എന്ന ചിത്രവും  അണിയറയിൽ ഒരുങ്ങുകയാണ്. കമൽഹാസൻ നായകനായി 1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന സിനിമയുടെ തുടർച്ചയാണ് ഇന്ത്യൻ 2 എത്തുന്നത്. സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷത്തിലാണ് ഇന്ത്യൻ 2വിൽ  കമൽഹാസൻ വേഷമിടുന്നത്. 200 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ കാജൽ അഗർവാൾ ആണ് നായിക ആയെത്തുന്നത്. യോഗ് രാജ് സിങ് , രാകുൽ പ്രീത്,സിദ്ധാർഥ് എന്നിവരും ചിത്രത്തിൽ ശ്രദ്ദേയ വേഷങ്ങളിൽ എത്തുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ പ്രകടനത്തിന്  കമൽഹാസൻ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. നെടുമുടി വേണു, സുകന്യ, കസ്തൂരി, മനീഷ കൊയ്‌രാള, ഊർമിള മണ്ഡോദ്കർ,എന്നിവരായിരുന്നു ഇന്ത്യൻ എന്ന ചിത്രത്തിൽ അണിനിരന്ന മറ്റു താരങ്ങൾ. കമൽ ഹാസന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നവംബർ ആദ്യവാരം ചിത്രം രാജ്യത്തെ 280 കേന്ദ്രങ്ങളിൽ റീ റിലീസ് ചെയ്യാനും ഒരുങ്ങുകയാണ്.

Sreekumar R