ബാലതാരമായി എത്തി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് കാവ്യാമാധവൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞു. 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് കാവ്യ എത്തിയത് . ഇപ്പോൾ സംവിധായകൻ കമൽ കാവ്യയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഏറെ വൈറലാകുന്നത്, അന്ന് സിനിമയുടെ ഓഡിഷന് വേണ്ടി കാവ്യാ സെറ്റിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവമാണ് കമൽ വ്യക്തമാക്കിയിരിക്കുന്നത്.
കുട്ടിക്കാലത്ത് തന്റെ മുഖത്ത് നോക്കാന്‍ പറഞ്ഞാല്‍ കാവ്യ താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്. കാരണം അന്ന് കാവ്യയ്ക്ക് ഭയങ്കര നാണമായിരുന്നു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്രയും നാണം എന്ന് ചോദിച്ചപ്പോഴും കാവ്യ തന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല എന്നാണ് കമല്‍ പറയുന്നത്.
ആ നാണം കാരണമാണ് സിനിമയിലേക്ക് കാവ്യയെ തന്നെ തിരഞ്ഞെടുത്തത് എന്നാണ് സംവിധായകന് പറയുന്നത്. നൂറിലധികം കുട്ടികള്‍ അന്ന് ഓഡിഷനില്‍ പങ്കെടുത്തിരുന്നു. അന്ന് സെലക്ട് ചെയ്യപ്പെടാതെ പോയ ഒരാളാണ് ഇന്ന് സൂപ്പര്‍ താരമായി മാറിയ ജയസൂര്യ എന്നും കമല്‍ കഥ ഇതുവരെ എന്ന പരിപാടിയില്‍ പറഞ്ഞു.
വളരെ പെട്ടെന്നായിരുന്നു കാവ്യയുടെ സിനിമയിലെ വളർച്ച, എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയം ആയിരുന്നു, പിന്നീട് മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിനെ കാവ്യാ വിവാഹം ചെയ്തു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു ഇവരുടേത്, ഇപ്പോൾ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്, ഇപ്പോൾ ഭർത്താവും മക്കളും ഒക്കെയായി പത്മാസരോവരത്തിൽ ഏറെ സന്തോഷത്തിലാണ് കാവ്യാ.