പ്രണയിച്ച് വിവാഹം കഴിച്ചു, 14 ദിവസത്തെ ദാമ്പത്യത്തിന് ശേഷം ഭർത്താവിനെ തട്ടിക്കൊണ്ട് പോയി!

ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ രണ്ടുചിത്രങ്ങൾ മതി കനക എന്ന നടിയെ മലയാളികൾ ഓർക്കാൻ. ചരുങ്ങിയ സമയം കൊണ്ട് തന്നെ കനക മലയാളികളുടെ ഇടയിൽ ഇടം നേടിയിരുന്നു. എന്നാൽ പെട്ടന്നൊരു ദിവസം കനക അഭിനയ ജീവിതത്തിന് വിടപറയുകയായിരുന്നു. പിന്നീട് അങ്ങോട്ട് താരത്തിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇതിനിടയിൽ താരത്തിന് ക്യാൻസർ പിടിപെട്ടെന്നും താരം മരണപ്പെട്ടെന്നും തരത്തിലെ വാർത്തകൾ വന്നിരുന്നു. എന്നാൽ ആ വാർത്തയെ തള്ളിക്കൊണ്ട് കനക രംഗത്ത് വന്നിരുന്നു. എന്നാൽ അതിനു ശേഷം മീഡിയയ്ക്ക് മുന്നിൽ വരാതെ സ്വകാര്യ ജീവിതം നയിക്കുകയാണ് കനക. എന്നാൽ ഇപ്പോൾ താരത്തിന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ചർച്ചയാകുന്നത്.

Kanaka

ഇപ്പോൾ കനക തന്നെ തന്റെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ നഷ്ടത്തെ കുറിച്ച് പറയുകയാണ. തങ്ങൾ പ്രണയിച്ച് വിവാഹം കഴിച്ചവർ ആണെന്നും എന്നാൽ ആ ബന്ധം വെറും 14 ദിവസം മാത്രമാണ് ഉണ്ടായതെന്നും 14 ദിവസത്തിന് ശേഷം താൻ ഭർത്താവിനെ കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ ആരോ തട്ടികൊണ്ട് പോകുകയായിരുന്നുവെന്നും എന്നാൽ തട്ടികൊണ്ട് പോയത് ആരാണെന്നു അറിഞ്ഞപ്പോൾ താൻ ശരിക്കും ഞെട്ടി പോയെന്നും ആണ് കനക പറഞ്ഞത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു കനകയുടെ വെളിപ്പെടുത്തല്‍. ‘കാലിഫോര്‍ണിയയിൽ ജോലി നോക്കികൊണ്ടിരുന്ന മെക്കാനിക്കല്‍ എന്‍ജിനീയറായ മുത്തുകുമാറുമായി താൻ സൗഹൃദത്തിൽ ആകുകയും ആ സൗഹൃദം പതുക്കെ പ്രണയത്തിലേയ്ക്കും പിന്നീട് വിവാഹത്തിലേയ്ക്കും മാറുകയായിരുന്നു. 2007 ല്‍ ആയിരുന്നു ഞങ്ങളുടെ വിവാഹം നടന്നത്. എന്നാല്‍ ഞങ്ങൾ തമ്മിൽ 14 ദിവസം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളൂ എന്നും അതിന് ശേഷം തന്റെ ഭർത്താവിനെ താൻ കണ്ടിട്ടില്ലെന്നും ആണ് കനക പറഞ്ഞത്.

Kanaka

ഈ കാണാതാകലിന് പിന്നിൽ ആദ്യം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം എന്നാണു  കരുതിയത്. എന്നാല്‍ തന്റെ അച്ഛന്‍ ദേവദസായിരുന്നു അദ്ദേഹത്തെ തട്ടികൊണ്ട് പോയതിന് പിന്നിൽ എന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്നും കനക പറയുന്നു.  കനകയുടെ അമ്മ ദേവികയുടെ അഹങ്കാരം കാരണം ആണ് കനകയുടെ അഭിനയ ജീവിതം അവസാനിക്കാൻ കാരണം എന്ന് ഒരു പ്രമുഖ സിനിമ നിരൂപകര്‍ നേരുത്തെ പറഞ്ഞിരുന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ ആ പ്രസ്താവന ശരിവെക്കുന്ന താരത്തിൽ കനക സംസാരിക്കുകയും ചെയ്തിരുന്നു.

Sreekumar R