പത്തുവർഷമായി ഞാൻ സിനിമയിൽ അഭിനയിച്ചിട്ട്, എനിക്ക് തിരിച്ച് വരണം, വൈറലായി കനകയുടെ വീഡിയോ

Follow Us :

ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ രണ്ടുചിത്രങ്ങൾ മതി കനക എന്ന നടിയെ മലയാളികൾ ഓർക്കാൻ. ചരുങ്ങിയ സമയം കൊണ്ട് തന്നെ കനക മലയാളികളുടെ ഇടയിൽ ഇടം നേടിയിരുന്നു. എന്നാൽ പെട്ടന്നൊരു ദിവസം കനക അഭിനയ ജീവിതത്തിന് വിടപറയുകയായിരുന്നു. പിന്നീട് അങ്ങോട്ട് താരത്തിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇതിനിടയിൽ താരത്തിന് ക്യാൻസർ പിടിപെട്ടെന്നും താരം മരണപ്പെട്ടെന്നും തരത്തിലെ വാർത്തകൾ വന്നിരുന്നു. എന്നാൽ ആ വാർത്തയെ തള്ളിക്കൊണ്ട് കനക രംഗത്ത് വന്നിരുന്നു. എന്നാൽ അതിനു ശേഷം മീഡിയയ്ക്ക് മുന്നിൽ വരാതെ സ്വകാര്യ ജീവിതം നയിക്കുകയാണ് കനക.

Kanaka
Kanaka

‘ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തിലേറെയായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു. എനിക്കിപ്പോൾ 50 വയസ്സിനടുത്തായി. കാലം ഒരുപാടു മാറി ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയർസ്റ്റൈൽ, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം തന്നെ ഒരുപാട് മാറി. ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്‌താൽ പഴഞ്ചനായിപ്പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കാം. ഒരു പത്തുവർഷത്തിനുള്ളിൽ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാൻ കഴിയൂ. ഇതിനിടയിൽ ഞാൻ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ചില വ്യക്തിപരമായ കാര്യങ്ങൾ ആയിരുന്നു അതിന് കാരണം. ഈ പ്രായത്തിലും എല്ലാം പുതുതായി പഠിക്കാനും എന്നെ അപ്ഡേറ്റ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്. എന്നാണ് താരം പറ്യുന്നത്.

ഒരുകാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം നിറഞ്ഞു നിന്ന താരമാണ് കനക. അക്കാലത്തെ സൂപ്പർസ്റ്റാറുകൾക്കൊപ്പം എല്ലാം നായികയായി അഭിനയിച്ചു വരുകെയാണ് താരത്തിന്റെ ‘അമ്മ അപ്രതീക്ഷിതമായി മരണപ്പെട്ടത്. അമ്മയുടെ മരണശേഷം അഭിനയത്തിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്ത കനക തിരിച്ചുവരവിന് ഒരുങ്ങിയപ്പോൾ നായിക വേഷങ്ങൾ ഒന്നും ആയിരുന്നില്ല താരത്തിന് ലഭിച്ചത്. നായികയായി നിറഞ്ഞു നിന്ന തനിക്ക് സഹനടിയുടെ വേഷങ്ങൾ വന്നത് കനകയ്ക്കു അംഗീകരിക്കാൻ കഴിഞ്ഞില്ല. സിനിമയിൽ നിന്നും കുറച്ച് കാലം മാറിനിന്നപ്പോഴേക്കും താരത്തിന് മാർക്കറ്റ് ഇടിവ് സംഭവിച്ചിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്, തനിക്ക് അൻപത് വയസായി സിനിമയിലേക്ക് തിരികെ വരാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് താരം പറയുന്നത്, കനകയുടെ വാക്കുകളിലേക്ക്.