തരംഗമായി കുറ്റവും ശിക്ഷയും ട്രൈയ്‌ലർ

പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ രാജീവ് രവി ചിത്രമായ ‘കുറ്റവും ശിക്ഷയും’ എന്ന സിനിമയുടെ ട്രൈലെർ 123 MUSIXലൂടെ പുറത്തിറങ്ങി. ഇനി വരാനുള്ള മലയാള സിനിമകളിൽ ഏറ്റവുമധികം പ്രതീക്ഷയുള്ള ചിത്രമാണ് കുറ്റവും ശിക്ഷയും. mആസിഫ് അലി , ഷെറഫുദീൻ, സണ്ണി വെയ്ൻ, അലെൻസിയർ ലോപ്പസ്, സെന്തിൽ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പുറത്തിറക്കിയതോടെ, കുറ്റവും ശിക്ഷയും ട്രൈലെർ തരംഗമാവുകയാണ്.

റഷ്യൻ എഴുത്തുകാരൻ ദസ്തോവ്യസ്കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന നോവലിൽ നിന്നുമാണ് ഈ ചിത്രത്തിന്റെ പേരിനുള്ള ആശയമുണ്ടായത്. എന്നിരുന്നാലും, പേരിലുള്ള സാമ്യം ചിത്രത്തിന്റെ കഥയുമായില്ല.കാസർഗോഡ് നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണാത്മക ത്രില്ലറാണ് സിനിമയുടെ പ്രമേയം. സിബി തോമസിന്റെ നേത്ര്വത്തിലുള്ള അഞ്ചു പോലീസ് ഉദ്യോഗസ്ഥർ ഒരു ജ്വല്ലറി മോഷണത്തെ തുടർന്ന് കേസന്വേഷണത്തിനായി വടക്കിന്ത്യയിലേക്ക് യാത്രയാവുകയും അവിടെ ജീവന്‍ പണയപ്പെടുത്തി കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങളുമാണ് സിനിമ. ചിത്രത്തിലുടനീളം രണ്ട് വിവിധ സംസ്കാരങ്ങൾ നിശബ്ദകഥാപാത്രങ്ങളായുണ്ട്. കേരളത്തിന്റെ പച്ചപ്പിൽ നിന്നും വടക്കിന്ത്യയിലെ ഊഷരതയിലേക്കാണ്‌ ‘കുറ്റവും ശിക്ഷയും’ പ്രേക്ഷകരെ എത്തിക്കുന്നത് . കുറ്റവും ശിക്ഷയും ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടിലൂടെ എങ്ങിനെ വിശദീകരിക്കപ്പെടുന്നുവെന്ന് രാജീവ് രവിയുടെ സംവിധാനമികവിലൂടെ പ്രേക്ഷകരിലെത്തുന്നു.

മലയാള പോലീസ് ചിത്രങ്ങളിൽ ഏറ്റവുമധികം യാഥാർഥ്യത്തോടടുടുത്തു നിൽക്കുന്ന ചിത്രമായാണ് ‘കുറ്റവും ശിക്ഷയും’ കാത്തിരിക്കപ്പെടുന്നത് . തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മുൻപ് സിബി തോമസ് ഈ കഥ സഫാരി ചാനലിൽ പങ്കു വയ്ക്കുകയും അത് വളരെയധികം ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. കുറ്റവും ശിക്ഷയും April 29, 2021ന് പുറത്തിറങ്ങിയത് വളരെയധികം ജനശ്രദ്ധ നേടിയിരുന്നു.ആയിരക്കണക്കിന് പോലീസുകാരാണ് ഈ പോസ്റ്റർ ഉടനടി ഷെയർ ചെയ്തത് . മലയാള സിനിമാചരിത്രത്തിലാദ്യമായാണ് റിലീസ് പോസ്റ്റർ തുടങ്ങി ഒരു സിനിമയെ ഇത്രയധികം പോലീസുകാർ ഏറ്റെടുക്കുന്നത്‌. തങ്ങളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയായിട്ടാണ് കേരള പോലീസ് ‘കുറ്റവും ശിക്ഷയും’ പ്രതീക്ഷിക്കുന്നത് . ഇതൊരു സാങ്കൽപിക കഥയോ, കഥാപാത്രങ്ങളോ അല്ല.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബി.അജിത്കുമാർ എഡിറ്റിങ്ങും, സുരേഷ് രാജൻ ക്യാമറയും, സംഗീത സംവിധാനം ഡോൺ വിൻസെന്റും നിർവഹിച്ചിരിക്കുന്നു.