പത്താന് ശേഷം വീണ്ടും ബോളിവുഡ് ബോക്സ് ഓഫിസില്‍ വീണ്ടും കൊടുങ്കാറ്റ് ആഞ്ഞടിയ്ക്കുകയാണ്. ഇത്തവണയും കിങ്ഖാന് ചിത്രം തന്നെയാണ് തേരോട്ടം നടത്തുന്നത്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലീ ഒരുക്കിയ ചിത്രം ജവാന് ആണ് ബോക്സ് ഓഫിസില്‍ പുതിയ റെക്കോര്‍ഡ് തീര്‍ക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായിക. ആറ്റ്ലീയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്.
‘ജവാന്റെ’ വിജയത്തില്‍ അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് നടി കങ്കണ റണൗട്ട്. ഇന്ത്യന്‍ സിനിമയുടെ ദൈവമാണ് ഷാറൂഖ് ഖാന്. നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നില്‍ വണങ്ങുന്നുവെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
തൊണ്ണൂറുകളില്‍ കാമുകനായി എത്തി, ആരാധകരുമായി ബന്ധം നിലനിര്‍ത്തികൊണ്ട് ദശാബ്ദങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ ഇന്ത്യയുടെ മാസ് ഹീറോയായി ഉയര്‍ന്നു. ഇതൊരു ചെറിയ കാര്യമല്ല. യഥാര്‍ഥ ജീവിതത്തിലും അദ്ദേഹം സൂപ്പര്‍ ഹീറോയാണ്. ഒരു സമയത്ത് ആളുകള്‍ അദ്ദേഹത്തെ എഴുതിത്തള്ളുകയും സിനിമകളുടെ തിരഞ്ഞെടുപ്പിനെ പരിഹസിക്കുകയും ചെയ്തു. ഇന്ന് ഞാനത് ഓര്‍ക്കുന്നെന്ന് കങ്കണ പറയുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ പോരാട്ടം ദീര്‍ഘകാല കരിയര്‍ ആസ്വദിക്കുന്ന എല്ലാ കലാകാരന്മാര്ക്കും ഒരു മാസ്റ്റര്‍ ക്ലാസാണ്, പക്ഷേ അത് പുനര്‍നിര്‍മിക്കുകയും പുനഃസ്ഥാപിക്കുകയും വേണം. ഷാറുഖ് സിനിമ ദൈവമാണ്. നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നില്‍ വണങ്ങുന്നു. ജവാന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും അഭിനന്ദനം, എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ കങ്കണ കുറിച്ചത്.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…