ഷാറുഖ് സിനിമ ദൈവം!!! കഠിനാധ്വാനത്തിനും വിനയത്തിനു മുന്നില്‍ വണങ്ങുന്നു, ജവാനെ അഭിനന്ദിച്ച് കങ്കണ

പത്താന് ശേഷം വീണ്ടും ബോളിവുഡ് ബോക്‌സ് ഓഫിസില്‍ വീണ്ടും കൊടുങ്കാറ്റ് ആഞ്ഞടിയ്ക്കുകയാണ്. ഇത്തവണയും കിങ്ഖാന്‍ ചിത്രം തന്നെയാണ് തേരോട്ടം നടത്തുന്നത്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലീ ഒരുക്കിയ ചിത്രം ജവാന്‍ ആണ് ബോക്‌സ് ഓഫിസില്‍…

പത്താന് ശേഷം വീണ്ടും ബോളിവുഡ് ബോക്‌സ് ഓഫിസില്‍ വീണ്ടും കൊടുങ്കാറ്റ് ആഞ്ഞടിയ്ക്കുകയാണ്. ഇത്തവണയും കിങ്ഖാന്‍ ചിത്രം തന്നെയാണ് തേരോട്ടം നടത്തുന്നത്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലീ ഒരുക്കിയ ചിത്രം ജവാന്‍ ആണ് ബോക്‌സ് ഓഫിസില്‍ പുതിയ റെക്കോര്‍ഡ് തീര്‍ക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായിക. ആറ്റ്‌ലീയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍.

‘ജവാന്റെ’ വിജയത്തില്‍ അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് നടി കങ്കണ റണൗട്ട്. ഇന്ത്യന്‍ സിനിമയുടെ ദൈവമാണ് ഷാറൂഖ് ഖാന്‍. നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നില്‍ വണങ്ങുന്നുവെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

തൊണ്ണൂറുകളില്‍ കാമുകനായി എത്തി, ആരാധകരുമായി ബന്ധം നിലനിര്‍ത്തികൊണ്ട് ദശാബ്ദങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ ഇന്ത്യയുടെ മാസ് ഹീറോയായി ഉയര്‍ന്നു. ഇതൊരു ചെറിയ കാര്യമല്ല. യഥാര്‍ഥ ജീവിതത്തിലും അദ്ദേഹം സൂപ്പര്‍ ഹീറോയാണ്. ഒരു സമയത്ത് ആളുകള്‍ അദ്ദേഹത്തെ എഴുതിത്തള്ളുകയും സിനിമകളുടെ തിരഞ്ഞെടുപ്പിനെ പരിഹസിക്കുകയും ചെയ്തു. ഇന്ന് ഞാനത് ഓര്‍ക്കുന്നെന്ന് കങ്കണ പറയുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ പോരാട്ടം ദീര്‍ഘകാല കരിയര്‍ ആസ്വദിക്കുന്ന എല്ലാ കലാകാരന്മാര്‍ക്കും ഒരു മാസ്റ്റര്‍ ക്ലാസാണ്, പക്ഷേ അത് പുനര്‍നിര്‍മിക്കുകയും പുനഃസ്ഥാപിക്കുകയും വേണം. ഷാറുഖ് സിനിമ ദൈവമാണ്. നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നില്‍ വണങ്ങുന്നു. ജവാന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും അഭിനന്ദനം, എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ കങ്കണ കുറിച്ചത്.