ബോളിവുഡിലെ പ്രിയ താരമാണ് നടി കങ്കണ റണാവത്ത്. പലപ്പോഴും നിലപാടുകള്‍ തുറന്നുപറയുന്നത് കാരണം വിവാദത്തില്‍ പെടുന്ന താരമാണ് കങ്കണ. സാമൂഹിക വിഷയങ്ങളിലെല്ലാം താരം നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു പരാമര്‍ശമാണ് ശ്രദ്ധേയമാകുന്നത്.
രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണമെന്നാണ് നടി പറയുന്നത്. ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണം. സൈനിക പരിശീലനം യുവാക്കളില്‍ അച്ചടക്കം വളര്‍ത്തിയെടുക്കുമെന്നും കങ്കണ പറയുന്നു. ഇത് നടപ്പാക്കിയാല്‍ രാജ്യത്തിലെ മടിയന്മാരും നിരുത്തരവാദപരവുമായ രീതിയില്‍ വളര്‍ന്നു വരുന്ന കുട്ടികളെ മാറ്റിയെടുക്കാമെന്നും നടി വ്യക്തമാക്കി.
കൂടാതെ ശത്രു രാജ്യങ്ങളിലുള്ള തങ്ങളുടെ സമകാലികരുമായി സൗഹൃദം നിലനിര്‍ത്തുന്ന ബോളിവുഡ് താരങ്ങളെക്കുറിച്ചും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചും കങ്കണ പറഞ്ഞു. ചൈനയിലെയും പാകിസ്ഥാനിലെയും കലാകാരന്മാരോട് സാധാരണയായി ബോളിവുഡ് സ്നേഹം പ്രകടിപ്പിക്കാറുണ്ടെന്നും നടി പറഞ്ഞു.
തന്റെ പുത്തന്‍ ചിത്രം തേജസിന്റെ പ്രൊമോഷനിടെയാണ് താരത്തിന്റെ ശ്രദ്ധേയമാകുന്നത്. അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുമ്പോള്‍ രാജ്യത്തെ പൗരന്മാര് അവരുടെ പുറകില്‍ നിന്ന് രാജ്യത്തിനെതിരായും മറ്റും സംസാരിക്കുമ്പോള്‍ സൈനികന് എങ്ങനെ തോന്നുന്നു എന്നതിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഇതിനായാണ് തേജസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും കങ്കണ പറഞ്ഞു.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…