രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണം!! കങ്കണ റണാവത്ത്

ബോളിവുഡിലെ പ്രിയ താരമാണ് നടി കങ്കണ റണാവത്ത്. പലപ്പോഴും നിലപാടുകള്‍ തുറന്നുപറയുന്നത് കാരണം വിവാദത്തില്‍ പെടുന്ന താരമാണ് കങ്കണ. സാമൂഹിക വിഷയങ്ങളിലെല്ലാം താരം നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു പരാമര്‍ശമാണ് ശ്രദ്ധേയമാകുന്നത്. രാജ്യത്തെ…

ബോളിവുഡിലെ പ്രിയ താരമാണ് നടി കങ്കണ റണാവത്ത്. പലപ്പോഴും നിലപാടുകള്‍ തുറന്നുപറയുന്നത് കാരണം വിവാദത്തില്‍ പെടുന്ന താരമാണ് കങ്കണ. സാമൂഹിക വിഷയങ്ങളിലെല്ലാം താരം നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു പരാമര്‍ശമാണ് ശ്രദ്ധേയമാകുന്നത്.

രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണമെന്നാണ് നടി പറയുന്നത്. ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണം. സൈനിക പരിശീലനം യുവാക്കളില്‍ അച്ചടക്കം വളര്‍ത്തിയെടുക്കുമെന്നും കങ്കണ പറയുന്നു. ഇത് നടപ്പാക്കിയാല്‍ രാജ്യത്തിലെ മടിയന്മാരും നിരുത്തരവാദപരവുമായ രീതിയില്‍ വളര്‍ന്നു വരുന്ന കുട്ടികളെ മാറ്റിയെടുക്കാമെന്നും നടി വ്യക്തമാക്കി.

കൂടാതെ ശത്രു രാജ്യങ്ങളിലുള്ള തങ്ങളുടെ സമകാലികരുമായി സൗഹൃദം നിലനിര്‍ത്തുന്ന ബോളിവുഡ് താരങ്ങളെക്കുറിച്ചും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചും കങ്കണ പറഞ്ഞു. ചൈനയിലെയും പാകിസ്ഥാനിലെയും കലാകാരന്മാരോട് സാധാരണയായി ബോളിവുഡ് സ്‌നേഹം പ്രകടിപ്പിക്കാറുണ്ടെന്നും നടി പറഞ്ഞു.

തന്റെ പുത്തന്‍ ചിത്രം തേജസിന്റെ പ്രൊമോഷനിടെയാണ് താരത്തിന്റെ ശ്രദ്ധേയമാകുന്നത്. അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുമ്പോള്‍ രാജ്യത്തെ പൗരന്മാര്‍ അവരുടെ പുറകില്‍ നിന്ന് രാജ്യത്തിനെതിരായും മറ്റും സംസാരിക്കുമ്പോള്‍ സൈനികന് എങ്ങനെ തോന്നുന്നു എന്നതിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഇതിനായാണ് തേജസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും കങ്കണ പറഞ്ഞു.