Film News

സൂര്യ നായകനായ ‘കങ്കുവ’ യിലെ ശക്തനായ വില്ലന്റെ ചിത്രം പുറത്തുവിട്ടു  അണിയറ പ്രവർത്തകർ

സിനിമ പ്രേമികൾ കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രമാണ് ‘കങ്കുവ’, ഇപ്പോൾ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര്. ബോളിവുഡ് നടനായ ബോബി ഡിയോളിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. കങ്കുവയിലെ സൂര്യയുടെ പ്രതിനായകനായി എത്തുന്നത് ബോബിഡിയോൾ, കരുണയില്ലാത്ത ശക്തനായ അവിസ്മരണീയനായ ഉധിരനെ പിറന്നാൾ ആശംസകൾ എന്ന ക്യപാഷനോടെ ആണ് അണിയറപ്രവര്തകര് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആനിമൽ എന്ന ചിത്രത്തിന് ശേഷം നടന്റെ അടുത്ത വില്ലൻ വേഷം ചെയ്യുന്ന ചിത്രമാണ് കങ്കുവ

ഈ ചിത്രത്തിൽ ഉധിരൻ  എന്ന കഥപാത്രത്തെയാണ് ബോബി ഡിയോൾ അവതരിപ്പിക്കുന്നത്. അണ്ണാത്തേക്ക്  ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ, പീരിയോഡിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണിത്, ബോബിയുടെ ആദ്യ തമിഴ് ചിത്രമാണ് കങ്കുവ. സൂര്യയുടെ സുര റൈപോട്രേ എന്ന ചിത്രത്തിന് ശേഷം ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഇത്

ദിശ പട്ടാനി  എന്ന ബോളിവുഡ് നടിയാണ് ഈ ചിത്രത്തിൽ നായിക ആയി എത്തുന്നത്. ചിത്രം 10  ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ത്രീഡിയിലാണ് ചിത്രം ചിത്രീകരിക്കുന്നത്, ഈ വര്ഷം ഏപ്രിൽ 24  നെ ആയിരുന്നു ചിത്രം റീലിസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്, എന്നാൽ പിന്നീട് റീലീസ് തീയതി മാറ്റുകയായിരുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകർ

 

Suji