ഞങ്ങൾക്കിടയിൽ അത് വളരെ ശക്തമാണ്, മനസ്സ് തുറന്ന് കനിഹ!

തമിഴ് സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് ശേഷം തെലുങ്കു, കന്നഡ ചിത്രങ്ങളിൽ തിളങ്ങിയതിനു ശേഷം ആണ് കനിഹ എന്നിട്ടും എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയത്. ജന്മം കൊണ്ട് തമിഴ് പെൺകൊടി ആണെങ്കിലും മലയാളികൾക്ക് കനിഹ എന്ന് പറഞ്ഞാൽ സ്വന്തം വീട്ടിലെ ഒരു കുട്ടിയെപോലെയാണ്. അത്രയേറെ താരം ഓരോ മലയാളി പ്രേക്ഷകരെയും സ്വാധീനിച്ചിട്ടുണ്ട്. പഴശ്ശിരാജയിലെ കൈതേരി മാക്കമായി അഭിനയിച്ച് തകർത്ത താരം വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിലും തന്റേതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞിരുന്നു. ശേഷം ഇടവേളകൾ എടുത്ത് താരം മാറി നിൽക്കുമെങ്കിലും നല്ല കഥാപാത്രങ്ങൾ തേടിവരുമ്പോൾ താരം വീണ്ടും സ്‌ക്രീനിൽ എത്താറുണ്ട്. ഇപ്പോഴിതാ തന്റെ മകനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

മക്കളെ അമിതമായി സ്നേഹിക്കുന്ന, അവരുടെ കാര്യത്തിൽ അമിതമായി ടെൻഷൻ അടിക്കുന്ന അമ്മമാരിൽ ഒരാൾ ആണ് ഞാൻ. പഠിത്തത്തിന്റെ പേര് പറഞ്ഞു കുട്ടികൾക്ക് അമിതമായി സമ്മർദ്ദം കൊടുത്ത് കുട്ടികളുടെ പ്രെഷർ കൂട്ടുന്ന ഒരുപാട് അമ്മമാരെ എനിക്ക് അറിയാം. എന്നാൽ ഞാൻ അത്തരത്തിൽ ഒരു ‘അമ്മ അല്ല. അവനു മികച്ച ഒരു ബാല്യം നൽകാൻ ശ്രമിക്കുന്ന ഒരു അമ്മയാണ് ഞാൻ. അതിനു വേണ്ടി എനിക്ക് ചെയ്യാൻ കഴിയാവുന്നത് എല്ലാം ഞാൻ ചെയ്യുന്നുണ്ട്. ഞാൻ കഥപറഞ്ഞാണ് അവനെ ഉറക്കാറുള്ളത്. ഉണർത്തുന്നത് അവന്റെ കവിളിൽ ഉമ്മ നൽകിയും.

ഞങ്ങൾക്കിടയിൽ ഞങ്ങളുടേത് മാത്രമായ ഒരു കെമിസ്ട്രി ഉണ്ട്.അത് വളരെ ശക്തവും ആണ്. ആരോടാണ് ഇഷ്ട്ടം എന്ന് അവനോട് ചോദിക്കുമ്പോൾ അതികം ചിന്തിക്കാതെ തന്നെ അവൻ അമ്മയോട് എന്ന് മറുപടി പറയാറുണ്ട്. അത് കേൾക്കുമ്പോൾ എനിക്ക് ഒരുപാട് അഭിമാനം തോന്നാറുണ്ട്. എന്റെ എല്ലാ കാര്യത്തിനും പിന്തുണ നൽകി അവൻ എന്റെ കൂടെ തന്നെ ഉണ്ട്. അത് അഭിനയം ആണെങ്കിലും മോഡലിംഗ് ആണെങ്കിലും. എന്റെയും അവന്റെയും സ്നേഹത്തിന്റെ അടയാളം ആണ് എന്റെ കയ്യിലെ ഈ ടാറ്റൂ എന്നും കനിഹ പറഞ്ഞു.

Devika Rahul