കണ്ണൂര്‍ സ്‌ക്വാഡ്‌ന്റെ ബഡ്ജറ്റ് 32 കോടി!!

മമ്മൂട്ടി നായകനാകുന്ന പോലീസ് സ്റ്റോറി കണ്ണൂര്‍ സ്‌ക്വാഡ് തീയ്യേറ്ററുകളില്‍
എത്തിയിരിക്കുകയാണ്. എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിന്‍ ആയി കണ്ണൂര്‍ സ്‌ക്വാഡില്‍ തകര്‍ക്കുകയാണ്. ഒരു മുഴു നീള ത്രില്ലറാണ് കണ്ണൂര്‍ സ്‌ക്വാഡ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

പ്രേക്ഷക പ്രതികരണത്തോടെ തിയ്യറ്ററില്‍ നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ് ചിത്രം. റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോഴേയ്ക്കും 50 കോടി കടന്നാണ് സിനിമയുടെ യാത്ര. ‘ദൃശ്യ’ത്തെ പിന്നിലാക്കിയിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്.
റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, റോണി ഡേവിഡ് രാജ്, കിഷോര്‍ കുമാര്‍ ജി, ശബരീഷ് വര്‍മ്മ, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

മലയാള സിനിമകളില്‍ ആഗോള തലത്തില്‍ മികച്ച കളക്ഷന്‍ നേടുന്ന ആദ്യ പത്തിലും കണ്ണൂര്‍ സ്‌ക്വാഡ് ഇടംപിടിച്ചു. ആഗോളതലത്തില്‍ 30 കോടിയും 60 കോടിയും സിനിമ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ബജറ്റ് പുറത്തുവന്നിരിക്കുകയാണ്. 30-32 കോടി രൂപയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ബഡ്ജറ്റ്. നടനും തിരക്കഥാകൃത്തുമായ റോണിയാണ് സിനിമയുടെ നിര്‍മാണ ചിലവ് വെളിപ്പെടുത്തിയത്.

കണ്ണൂര്‍ സ്‌ക്വാഡ്‌ന്റെ ബഡ്ജറ്റ് പങ്കുവച്ചുള്ള ജില്‍ ജോയി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. അങ്ങനെ കണ്ണൂര്‍ സ്‌ക്വാഡ്‌ന്റെ ബഡ്ജറ്റ് പുറത്ത് വന്നു..നടനും തിരക്കഥാകൃത്തുമായ റോണിയാണ് സിനിമയുടെ നിര്‍മാണ ചിലവ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്..

30-32 കോടി രൂപയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ബഡ്ജറ്റ്.. ഇന്ത്യയിലെ പല സ്ഥലങ്ങളില്‍ വെച്ചുള്ള ഷൂട്ടിംഗ് ആണ് ഇത്ര വലിയ തുക സിനിമയ്ക്ക് മുടക്ക് മുതല്‍ വരാന്‍ കാരണം എന്നും റോണി പറഞ്ഞു..

ഒരു പുതുമുഖ സംവിധായകനെ വിശ്വസിച്ച് 32 കോടി മുടക്കി ഒരു ക്വാളിറ്റി ചിത്രം ചെയ്ത മമ്മൂട്ടിക്ക് അഭിനന്ദങ്ങള്‍ ??.. ചില ഫാന്‍സ്, പടത്തിന് ബജറ്റ് കുറവ് ആണെന്ന് വരുത്തി തീര്‍ത്ത്, ലാഭത്തിന്റെ അളവ് കൂട്ടി കൂട്ടി ഉണ്ടാക്കിയെടുത്ത കണക്കുകളാണ് റോണിയുടെ വെളിപ്പെടുത്തലില്‍ തകര്‍ന്നത് എന്ന് പറഞ്ഞാണ് ജില്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Anu

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago