മമ്മൂട്ടി ചെയ്തത് ചെറിയ കാര്യമല്ലെന്ന് ‘ഗിരിജ’; യുഎഇ കളക്ഷനിലും അമ്പരപ്പിച്ച് കണ്ണൂർ സ്‌ക്വാഡ്

സമീപകാലത്ത് മലയാള സിനിമയിൽ റിലീസ് ചെയ്ത് വൻ ഹിറ്റായി മാറിയ സിനിമയാണ് ‘കണ്ണൂർ സ്ക്വാഡ്’. മമ്മൂട്ടിയെ നായകനാക്കി റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം, വിജയകരമായ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തിലെ തിയറ്ററുകാർക്ക് വലിയൊരു ആശ്വസം കൂടിയാണ് മമ്മൂട്ടി ചിത്രം നൽകിയിരിക്കുന്നത്. ഈ അവസരത്തിൽ തൃശൂരിലെ ​ഗിരിജ തിയറ്റർ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. കണ്ണൂർ സ്ക്വാഡ് തങ്ങളുടെ തിയറ്ററിൽ തുടർച്ചയായി പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിനെ കുറിച്ചാണ് ഉടമ ​ഗിരിജ പറയുന്നത്. ഒരു സീൻ മാത്രം കണ്ടാണ് ആ തീരുമാനത്തിലേക്ക് എത്തിയതെന്നും അതിന് വഴിയൊരുക്കിയത് ശ്രീ രാമകൃഷ്ണൻ എന്ന വ്യക്തിയുമാണെന്ന് ഇവർ പറയുന്നു. ആ ഒര സീൻ കണ്ട് മാത്രമാണ് ഫേസ്ബുക്ക് മുഴുവൻ നിറക്കുന്നതെന്നും മുഴുവൻ പടവും കണ്ടാലുള്ള അവസ്ഥ പറയേണ്ടല്ലോ എന്നും ​ഗിരിജ കുറിക്കുന്നു. ഞങ്ങളെ എല്ലാവരും ചേർന്നു ആക്രമിക്കുമ്പോൾ ഒരു നല്ല സിനിമ നൽകി സഹായിക്കുക, ചെറിയ കാര്യം അല്ല ഞങ്ങളോട് മമ്മൂക്ക ചെയ്തു തന്നിരിക്കുന്നത്, അങ്ങിനെ ഞങ്ങൾ തീരുമാനം എടുത്തു.ഒരു ഷോ പോലും കുറക്കാതെ, കണ്ണൂർ സ്‌ക്വാഡ് വിട്ടിട്ടുള്ള ഒരു പരിപാടിയും നമുക്ക് വേണ്ട.’ എന്നാണ് ഗിരിജ ഫേസ്ബുക്കില്‍ കുറിക്കുന്നത്. എന്തായാലും  കണ്ണൂര്‍ സ്‍ക്വാഡ് സിനിമ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തില്‍ ചിത്രം കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്‍തു. അതിനാല്‍ മമ്മൂട്ടിയുടെ വിജയം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ലേയയുടെ തരംഗത്തിൽ ഒന്ന് പിന്നോട്ട് പോയെങ്കിലും അതെ വേഗത്തിൽ തന്നെ തീയറ്ററുകൾ തിരിച്ചു പിടിക്കാൻ എസ്‌ഐ ജോർജ് മാർട്ടിനും ടീമിനും ആയി.

എന്തായാലും   യുഎയില്‍ കണ്ണൂര്‍ സ്‍ക്വാഡ് 16.25 കോടി നേടി എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചില ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. അതേസമയം കണ്ണൂര്‍ സ്‍ക്വാഡ് ആഗോളതലത്തില്‍ 80 കോടി നേടി എന്നും ചില ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇവയില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. കണ്ണൂര്‍ സ്‍ക്വാഡ് ആകെ 75 കോടി രൂപ നേടിയെന്ന് ഔദ്യോഗികമായി ഒക്ടോബര്‍ 17ന് അറിയിച്ചിരുന്നു. നാലാമാഴ്‍ചയിലും കണ്ണൂര്‍ സ്‍ക്വാഡിന് മോശമല്ലാത്ത കളക്ഷൻ നേടാനാകുന്നുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും. റിലീസിന്  2.40 കോടി രൂപ നേടി കണ്ണൂര്‍ സ്‍ക്വാഡ്ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടപ്പോള്‍ തന്നെ വൻ വിജയത്തിലേക്കുള്ളതാണ് എന്ന് മനസ്സിലായിരുന്നു. റോബി വര്‍ഗീസ് രാജാണ് സംവിധാനം. റോബി വര്‍ഗീസ് രാജ് സംവിധായകനായി തുടക്കം മികച്ചതാക്കിയിരിക്കുന്നുവെന്നാണ് പ്രതികരണങ്ങളും. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ആണ്. കണ്ണൂര്‍ സ്ക്വാഡിലൂടെ പ്രകടനത്തില്‍ വിസ്‍മയിപ്പിക്കുന്ന താരം മമ്മൂട്ടി ബോക്സ് ഓഫീസിലും റെക്കോര്‍ഡുകള്‍ തീര്‍ക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും. ഇതിനിടെ  മ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രവും  പ്രഖ്യാപിച്ചു. ‘ടർബോ’ എന്നാണ് ചിത്രത്തിന്റെ പേര്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്.  മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതേസമയം, മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. കാതല്‍, കണ്ണൂര്‍ സ്ക്വാഡ്, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവയായിരുന്നു മമ്മൂട്ടി കമ്പനിയുടെ മറ്റ് ചിത്രങ്ങള്‍.

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago