ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും കടുവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിച്ച സിനിമയാണ് കാപ്പ. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ക്രിസ്മസ് റിലീസായി എത്തിയ സിനിമ ഇതിനോടകം 25 കോടി നേടി ബോക്സ് ഓഫിസിൽ ഹിറ്റായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിന് ഒരുങ്ങുകയാണ് എന്ന വാർത്ത എത്തിയിരിക്കുകയാണ്.
ഡിസംബർ 22ന് പ്രദർശനത്തിന് എത്തിയ കാപ്പ ഈ മാസം 19ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. അപർണ ബാലമുരളിയാണ് ഈ ചിത്രത്തിലെ നായിക.പൃഥ്വിരാജിനൊപ്പം അപർണ ബാലമുരളി ആദ്യമായി അഭിനയിച്ച സിനിമയാണ് കാപ്പ. കൊട്ട മധു എന്ന പൃഥ്വിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങൾ.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന കാപ്പയുടെ തിരക്കഥ ഒരുക്കിയത്. ജി ആർ ഇന്ദുഗോപനാണ്. ജി ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവൽ ശംഖുമുഖിയെ ആസ്പദമാക്കിയാണ് കാപ്പയുടെ തിരക്കഥ ഒരുക്കിയത് . ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങിയ താരങ്ങളും സിനിമയുടെ ഭാഗമായിരുന്നു.ജിനു വി ഏബ്രഹാം,ദിലീഷ് നായർ, ഡോൾവിൻ കുര്യാക്കോസ് എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തിയറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ, എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…