കൊട്ട മധുവിനെ ഒടിടിയിൽ കാണാം; പൃഥ്വിരാജ് ചിത്രം കാപ്പയുടെ ഒടിടി റിലീസ് തീയ്യതി ഇതാണ്

ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും കടുവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിച്ച സിനിമയാണ് കാപ്പ. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ക്രിസ്മസ് റിലീസായി എത്തിയ സിനിമ ഇതിനോടകം 25…

ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും കടുവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിച്ച സിനിമയാണ് കാപ്പ. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ക്രിസ്മസ് റിലീസായി എത്തിയ സിനിമ ഇതിനോടകം 25 കോടി നേടി ബോക്‌സ് ഓഫിസിൽ ഹിറ്റായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിന് ഒരുങ്ങുകയാണ് എന്ന വാർത്ത എത്തിയിരിക്കുകയാണ്.

ഡിസംബർ 22ന് പ്രദർശനത്തിന് എത്തിയ കാപ്പ ഈ മാസം 19ന് നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്യും. അപർണ ബാലമുരളിയാണ് ഈ ചിത്രത്തിലെ നായിക.പൃഥ്വിരാജിനൊപ്പം അപർണ ബാലമുരളി ആദ്യമായി അഭിനയിച്ച സിനിമയാണ് കാപ്പ. കൊട്ട മധു എന്ന പൃഥ്വിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങൾ.


തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന കാപ്പയുടെ തിരക്കഥ ഒരുക്കിയത്. ജി ആർ ഇന്ദുഗോപനാണ്. ജി ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവൽ ശംഖുമുഖിയെ ആസ്പദമാക്കിയാണ് കാപ്പയുടെ തിരക്കഥ ഒരുക്കിയത് . ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങിയ താരങ്ങളും സിനിമയുടെ ഭാഗമായിരുന്നു.ജിനു വി ഏബ്രഹാം,ദിലീഷ് നായർ, ഡോൾവിൻ കുര്യാക്കോസ് എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തിയറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ, എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ