മുക്തയ്ക്ക് പണികൊടുത്ത് കരീന കപൂര്‍

മുക്ത ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ മകളെ കുറിച്ച് നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു.
മകളെ എന്തൊക്കെ ജോലി ചെയ്യിപ്പിക്കാന്‍ ഉണ്ട് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത പറഞ്ഞത് ഇങ്ങനെ.. മകളെ ക്ലീനിങ് , കുക്കിംഗ് അടക്കം എല്ലാ ജോലിയും ചെയ്യിപ്പിക്കാറുണ്ട് , അവള്‍ മറ്റൊരിടത്ത് ചെന്ന്കയറേണ്ട ആളല്ലേ. എന്ന രീതിയിലായിരുന്നു നടി സംസാരിച്ചത്. നിരവധിയാളുകളാണ് മുക്തയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഇപ്പോഴിതാ, ഈ പ്രശ്‌നം നിലനില്‍ക്കെ കരീന കപൂറിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.


നമ്മുടെ സമൂഹത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്ന് കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കണം, എങ്കിലെ വരും തലമുറയെങ്കിലും പുരുഷാധിപത്യം എന്നതില്‍ നിന്ന് മാറി ചിന്തിക്കുകയുള്ളു. തന്റെ മകന്റെ അടുത്തും സമത്വം എന്താണെന്നും എങ്ങനെയാണെന്നും പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കരീന പറയുന്നു. കുട്ടികള്‍ വളര്‍ന്നു വലുതാവുമ്പോള്‍ തന്റെ പിതാവ് മാത്രമല്ല മാതാവും ജോലി ചെയ്യുന്നുണ്ടെന്നും ഇരുവരും തുല്യരാണെന്നും അവര്‍ തിരിച്ചറിയണം. സമൂഹത്തില്‍ പുരുഷനും സ്ത്രീയും സമന്മാരാണെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കണമെന്നും കരീന കപൂര്‍ പറഞ്ഞു.
ഇത് മുക്തയ്ക്കുള്ള മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

Geethu