കരിക്ക് എന്ന സൂപ്പർ ഹിറ്റ് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവ നടൻ അർജുൻ രത്തൻ വിവാഹിതനായി.ശിഖാ മനോജാണ് അർജുന്റെ വധു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്. ഇൻസ്റ്റഗ്രാമിൽ പുതിയ തുടക്കം എന്ന ക്യാപ്ഷനോടെ അർജുൻ രത്തൻ തന്നെയാണ് വിവാഹചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നിരവധി പേരാണ് വിവാഹചിത്രങ്ങൾക്ക് താഴെ ആശംസകൾ നേർന്നെത്തിയത്. കരിക്കിൻറെ ഹിറ്റ് വെബ് സീരീസായ തേരാപാരയിലൂടെയാണ് അർജുൻ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് കരിക്കിൻറെ സജീവ സാന്നിദ്ധ്യമായി മാറുകയായിരുന്നു. നേരത്തെ തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അർജുൻ രത്തൻ പങ്കുവെച്ചിരുന്നു.
കരിക്കിലെ എല്ലാ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. കരിക്ക് എന്ന വെബ് സീരീസിന്റെ ഒരു എപ്പിസോഡ് പോലും കാണാത്ത മലയാളികൾ കുറവായിരിക്കും. മലയാളത്തിൽ ഇത്രയേറെ ജനപ്രീതി നേടിയ വെബ് സീരിസ് വേറെയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നു തന്നെ പറയാം.നിരവധി പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി എത്തിയ കരിക്കിന്റെ വീഡീയോയ്ക്ക് 1മില്യൺ കാഴ്ച്ചക്കാർ ഉണ്ടാവാറുണ്ട്. കരിക്കിന്റെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നവരും ഉണ്ട്.