ജയറാം സാറിനെ കണ്ട് പഠിക്കണം! സിനിമ അദ്ദേഹത്തിന് ദൈവത്തെപ്പോലെയെന്ന് കാര്‍ത്തി!!

പൊന്നിയിന്‍ സെല്‍വന്‍ എന്ന മണിരത്‌നം ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ മലയാളികളുടെ പ്രിയ നടന്‍ ജയറാമും എത്തിയിരുന്നു. ഇപ്പോഴിതാ ജയറാമിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് തമിഴ് നടന്‍ കാര്‍ത്തി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അദ്ദേഹം സെറ്റില്‍ ഉണ്ടെങ്കില്‍ ഭയങ്കര രസമാണെന്നാണ് കാര്‍ത്തി ജയറാമിനെ കുറിച്ച് പറഞ്ഞത്. കൊച്ചിയില്‍ തന്റെ ഏറ്റവും പുതിയ സിനിമ സര്‍ദാര്‍ സിനിമയുടെ പ്രമോഷന്‍ പരിപാടിക്ക് വേണ്ടി എത്തിയപ്പോള്‍ ആണ് താരം ജയറാമുമൊത്തുള്ള തന്റെ അനുഭവം പങ്കുവെച്ചത്.

കാര്‍ത്തിയോടൊപ്പം മുഴുനീള സീനുകളില്‍ ചിത്രത്തില്‍ ജയറാം എത്തിയിരുന്നു.. ഒരു കഥാപാത്രത്തോട് അദ്ദേഹം കാണിക്കുന്ന സമര്‍പ്പണം നമ്മള്‍ എല്ലാവരും കണ്ട് പഠിക്കണം എന്നാണ് കാര്‍ത്തി ജയറാമിനെ കുറിച്ച് പറയുന്നത്… കഥാപാത്രത്തിന് വേണ്ടി അദ്ദേഹം നടത്തിയ മാറ്റം എന്നെ ഞെട്ടിച്ചിരുന്നു.. ഇത്ര കറക്ടായി മണിരത്‌നം സാര്‍ എങ്ങനെ ജയറാം സാറിനെ കാസ്റ്റ് ചെയ്തു എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. സിനിമയില്‍ ഓരോ രംഗത്തിന് വേണ്ടിയും അദ്ദേഹം തയ്യാറാകുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.. ഞാന്‍ പോലും അങ്ങനെയൊന്നും ചെയ്യാറില്ല..

സിനിമയെ അദ്ദേഹം കാണുന്നത് ദൈവത്തെപ്പോലെയാണ് എന്നും കാര്‍ത്തി പറഞ്ഞു.. മാത്രമല്ല ഓരോ തമാശകള്‍ പറഞ്ഞ് അദ്ദേഹം ചിരിപ്പിച്ചുകൊണ്ടേയിരിക്കും.. എന്നും ജയറാമിനെ കുറിച്ച് കാര്‍ത്തി പറഞ്ഞു. വേറിട്ട വേഷത്തില്‍ ആയിരുന്നു ചിത്രത്തില്‍ ജയറാം പ്രത്യക്ഷപ്പെട്ടത്.. സിനിമയ്ക്ക് വേണ്ടി വമ്പന്‍ മേക്കോവര്‍ ആയിരുന്നു ജയറാം നടത്തിയത്. അതേസമയം, സിനിമാ സെറ്റില്‍ നടന്ന ഓരോ രസകരമായ സംഭവങ്ങളും പൊന്നിയില്‍ സെല്‍വന്റെ

പ്രമോഷന്‍ വേദിയില്‍ വെച്ച് അദ്ദേഹം അനുകരിച്ച് കാണിച്ചത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. വേദിയില്‍ വെച്ച് കാര്‍ത്തി, മണിരത്‌നം, ജയംരവി,പ്രഭു എന്നിവരെ വളരെ രസകരമായി ജയറാം അനുകരിച്ച് കാണിച്ചിരുന്നു. സൂപ്പര്‍താരങ്ങളെല്ലാം ജയറാമിന്റെ അഭിനയം കണ്ട് മതിമറന്ന് ചിരിച്ചിരുന്നു.

Sreekumar

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

52 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

55 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago