ജ്യോതികയെ ഉൾക്കൊള്ളാൻ ശിവകുമാറിന് സാധിച്ചില്ലായിരുന്നു

നിരവധി ആരാധകർ ഉള്ള താരകുടുംബം ആണ് നടൻ സൂര്യയുടേത്. ഭാര്യയും സഹോദരനുമെല്ലാം സിനിമയിൽ വളരെ സജീവമാണ്. സൂര്യ തമിഴിൽ സൂപ്പർസ്റ്റാർ ആയി നിൽക്കുന്ന സമയത്ത് ആണ് താരത്തിന്റെ സഹോദരൻ കാർത്തി സിനിമയിൽ വരുന്നത്. വളരെ പെട്ടന്ന് തന്നെ താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഗോസിപ്പ് കോളങ്ങളിൽ കാർത്തിയുടെ പേര് വരാൻ തുടങ്ങിയതോടെ കാർത്തിയുടെ അച്ഛൻ ശിവകുമാർ കാർത്തിയുടെ വിവാഹം പെട്ടന്ന് തന്നെ നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ആണ് കാർത്തി വളരെ പെട്ടന്ന് വിവാഹിതൻ ആയത്. ഇതിനു കാരണമായി ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കുന്നത് സൂര്യയുടെയും ജ്യോതികയുടെയും വിവാഹം ആയിരുന്നു.

സൂര്യയും ജ്യോതികയും പ്രണയിച്ച് വിവാഹിതർ ആയവർ ആണ്. എന്നാൽ അന്യ മതത്തിൽ പെട്ട ജ്യോതികയെ വിവാഹം കഴിക്കുന്നതിന്റെ സൂര്യയുടെ പിതാവ് എതിർത്ത് എങ്കിലും ജ്യോതികയെ മാത്രമേ വിവാഹം കഴിക്കു എന്ന് സൂര്യ വാശി പിടിച്ചു. അങ്ങനെ ആണ് താൽപ്പര്യം ഇല്ലെങ്കിലും മകനുമായുള്ള ജ്യോതികയുടെ വിവാഹം ശിവകുമാർ നടത്തി കൊടുത്തത് എന്ന ഗോസിപ്പ് ആണ് പ്രചരിക്കുന്നത്. അത് മാത്രമല്ല, കാർത്തിയും ഇത് ആവർത്തിക്കാതിരിക്കാനും സിനിമയിൽ നിന്നും ഇനിയും ഒരു ബന്ധം വേണ്ട എന്നും തീരുമാനിച്ചതാണ് കാർത്തിയെ വേഗം വിവാഹം കഴിപ്പിച്ചത് എന്നുമാണ് ചെയ്യാറു ബാലു പറഞ്ഞത്.

എന്നാൽ ജ്യോതിക വീണ്ടും സിനിമയിലേക്ക് വരുന്നതിനെ വീട്ടുകാർ എതിർത്തതോടെയാണ് ജ്യോതികയും സൂര്യയും വീട്ടിൽ നിന്ന് മാറി മുംബൈയിൽ പോയി താമസിച്ചത് എന്നും സൂര്യയുടെ മാത്രം പിന്തുണ കൊണ്ടാണ് ജ്യോതിക വീണ്ടും സിനിമയിലേക്ക് എത്തിയത് എന്നുമാണ് ചെയ്യാറു ബാലു പറഞ്ഞത്. ജ്യോതികയുടെ വീണ്ടും സിനിമയിലേക്കുള്ള തിരിച്ച് വരവ് അവരുടെ കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിയെന്നും എന്നാൽ സൂര്യയാണ് ജ്യോതികയ്ക് ആകെ പിന്തുണയുമായി ഉണ്ടായിരുന്നത് എന്നുമാണ് ചെയ്യാറു ബാലു പറഞ്ഞത്.

Devika Rahul