പൊന്നിയന്‍ സെല്‍വന്‍ 2 കണ്ടത് നാല് തവണ!!!കടല്‍ കടന്നും കാര്‍ത്തിയെ കാണാന്‍ ആരാധകര്‍ എത്തി

മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയന്‍ സെല്‍വന്‍ 2 തിയ്യേറ്ററില്‍ മികച്ച പ്രേക്ഷകപ്രതികരണമാണ് നേടുന്നത്. ചിത്രം റെക്കോര്‍ഡ് കലക്ഷനും നേടിക്കഴിഞ്ഞു. കാര്‍ത്തി, വിക്രം, തൃഷ, ഐശ്വര്യ റായ്, ജയം രവി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. താരങ്ങളെല്ലാം ചിത്രത്തില്‍ മികച്ച പ്രകടനം തന്നെ കാഴ്ച വച്ചിട്ടുണ്ട്.

ചിത്രത്തില്‍ കാര്‍ത്തിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കടല്‍ കടന്നും കാര്‍ത്തിയുടെ ആരാധകര്‍ എത്തിയിരിക്കുകയാണ്, പ്രിയ താരത്തിനെ കാണാന്‍. ജപ്പാനില്‍ നിന്നാണ് കാര്‍ത്തിയുടെ കടുത്ത ആരാധകര്‍ ചെന്നൈയില്‍ എത്തിയത്.

തെരുമി കകുബാരി ഫുജിദ, ഇസാവോ എന്‍ഡോ എന്നിവരാണ് പ്രിയ താരത്തിനെ കാണാന്‍ ജപ്പാനില്‍ നിന്നും ചെന്നൈയില്‍ എത്തിയത്. ചെന്നൈയിലെത്തിയ ഇരുവരും പൊന്നിയന്‍ സെല്‍വന്‍ 2 നാല് തവണയാണ് കണ്ടത്. കാര്‍ത്തിയെ കാണാന്‍ വേണ്ടി മാത്രമാണ് തെരുമിയും ഇസാവോയും ജപ്പാനില്‍ നിന്നെത്തിയത്. മൂന്ന് ദിവസത്തേക്കാണ് ഇരുവരും എത്തിയത്. ഇതിനിടയില്‍ നാല് തവണ പൊന്നിയന്‍ സെല്‍വന്‍ കണ്ടു.

ജപ്പാനില്‍ നിന്നുമെത്തിയ ആരാധകര്‍ക്കൊപ്പമുള്ള കാര്‍ത്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ചിത്രം കണ്ടു കഴിഞ്ഞപ്പോഴാണ് കാര്‍ത്തിയെ നേരിട്ടു കാണണമെന്ന ആഗ്രഹമുണ്ടായത്. അങ്ങനെ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജപ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടായ Abk-Aots Dosokai Center ല്‍ എത്തി കാര്‍ത്തിയെ കാണാന്‍ സഹായം തേടി.

ഇക്കാര്യമാറിഞ്ഞ താരം തന്നെ തന്റെ ആരാധകരെ സ്വന്തം വസതിയിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അതിഥികളെ സത്കരിച്ച കാര്‍ത്തി നിരവധി ഫോട്ടോയും ഇവര്‍ക്കൊപ്പം എടുത്തു.

ലോക്ക്ഡൗണ്‍ കാലത്ത് ചെന്നൈയിലെത്തിയപ്പോഴാണ് തെരുമിയും ഇസാവോയും കാര്‍ത്തിയുടെ ആരാധകരാകുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ചെന്നൈയിലെത്തിയ ഇരുവര്‍ക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തിരിച്ചുപോകാനായില്ല. തുടര്‍ന്ന് സമയം കളയാന്‍ തമിഴ് ചിത്രങ്ങള്‍ കണ്ടു. തമിഴ് ഭാഷ ആദ്യം വഴങ്ങിയില്ലെങ്കിലും സുഹൃത്തുക്കളുടെ സഹായത്തോടെ മനസ്സിലാക്കുകയായിരുന്നു.

തുടര്‍ന്ന് കാര്‍ത്തിയുടെ കൈതി കണ്ടു, കൈതിയില്‍ കാര്‍ത്തിയുടെ പ്രകടനം കണ്ട് അമ്പരന്നുവെന്നാണ് ഇരുവരും പറയുന്നു. ലോക്ക്ഡൗണിന് ശേഷം നാട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും തമിഴ് സിനിമകള്‍ കാണുന്നത് തുടര്‍ന്നു. ഇപ്പോഴിതാ സ്വപ്‌നം സഫലമായ സന്തോഷത്തിലാണ് ഇരുവരും നാട്ടിലേക്ക് തിരിച്ചുപോയത്.

Anu

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago