Film News

സിനിമയിലെ എന്റെ അവസരം കുറഞ്ഞതിന്റെ കാരണം മനസിലാക്കാൻ എനിക്ക് മൂന്നുവര്ഷത്തോളം വേണ്ടി വന്നു,കാർത്തിക്

തമിഴിൽ എൺപത് തൊണ്ണൂറ്  കാലഘട്ടങ്ങളിൽ സിനിമ പ്രേമികളുടെ മനസിൽ ഇടം പിടിച്ച നടൻ ആയിരുന്നു കാർത്തിക്, അദ്ദേഹത്തിന്റെ അച്ഛൻ മുത്തുരാമൻ  എന്ന നടന്റെ പാത പിന്തുടർന്നാണ് കാർത്തിക് സിനിമയിൽ എത്തിയത്, മൗനരാഗം  എന്ന ഒറ്റ ചിത്രം കൊണ്ട് തന്റെ കരിയർ ഉയർത്തിയ നടൻ കൂടി ആയിരുന്നു കാർത്തിക്, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടൻ പിന്നീട് അവസരങ്ങൾ ഇല്ലാതാകുകയും ചെയ്യ്തിരുന്നു, മുൻപൊരിക്കൽ താരം തനിക്ക് അവസരം കുറയാൻ ഉണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞ അഭിമുഖമാണ് ഇപ്പോൾ ശ്രെദ്ധേയം ആകുന്നത്

സിനിമയിൽ വരുമ്പോൾ എനിക്ക് 20 വയസായിരുന്നു ,എന്നാൽ എന്റെ പ്രവർത്തി ഒരു 15 വയസ്സുകാരനെ പോലെ ആയിരുന്നു,ഞാൻ നടൻ മുത്തുരാമൻറ് മകൻ ആയതുകൊണ്ട് എല്ലാ അഭിനയ പാഠവും എനിക്ക് നന്നായി അറിയുമെന്ന് എല്ലാ സംവിധായകരും, നിർമാതാക്കളും ചിന്തിച്ചു, ആദ്യമൊന്നും എന്നെ തേടിവന്ന അവസരങ്ങൾ നിരസിച്ചിരുന്നില്ല,

എന്നാൽ പിന്നീട് ഞാൻ അവസരങ്ങൾ നഷ്ടപ്പെടുത്തി അതുപോലെ കഥപാത്രങ്ങളെ ശരിയായി എനിക്ക് വിയോഗിക്കാൻ  കഴിഞ്ഞിരുന്നില്ല, പക്ഷെ എല്ലാം മനസിലാക്കാൻ എനിക്ക്  മൂന്നു വര്ഷത്തോളം വേണ്ടി വന്നു, അതിനു ശേഷം എനിക്ക് ഇണങ്ങുന്ന കഥപാത്രങ്ങൾ എടുക്കാൻ തുടങ്ങി അപ്പോളേക്കും എല്ലാം വൈകിയിരുന്നു കാർത്തിക് പറയുന്നു, ഇപ്പോൾ കാർത്തിക്കിന്റെ മകൻ ഗൗതം കാർത്തിക് സിനിമയിൽ സജീവമായി തുടരുകയാണ്

 

Suji