Film News

വ്യത്യസ്ത കഥാപാത്രങ്ങൾ എടുക്കുന്ന മമ്മൂക്കയെ സമ്മതിക്കണം!  മകന്റെ അഭിനയം കണ്ടു അത്ഭുതം,’ഭ്രമയുഗം’ കണ്ട  ഹരിശ്രീ അശോകൻ പറയുന്നു

ഭ്രമയുഗം എന്ന സിനിമ ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ചിത്രം കാണാൻ എത്തിയ നടൻ ഹരിശ്രീ അശോകൻ ഇപ്പോൾ മകൻ അര്ജുന്റെയും , മമ്മൂട്ടിയുടേയും അഭിനയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, അർജുന്റെ കരിയറിനെ    ഒരു മാറ്റം തന്നെയാണ്  ഈ സിനിമ, അവൻ ഇതിൽ നല്ല പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത്, മകന്റെ അഭിനയം കണ്ടു തനിക്ക് അത്ഭുതം തോന്നിയെന്നുമാണ് ഹരിശ്രീ അശോകൻ പറയുന്നത്.

ഇത്തരം വെത്യസ്ത കഥപാത്രങ്ങൾ എടുക്കാൻ മമ്മൂക്കക്ക് സാധിക്കൂ, ഇങ്ങനെ എടുക്കാൻ കഴിയുന്ന മമ്മൂക്കയെ സമ്മതിക്കണം, ശരിക്കും മമ്മൂക്കക്കൊപ്പം അവൻ അങ്ങനെ നില്ക്കാൻ കഴിയില്ല, എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്, ഇങ്ങനെ മൂന്നു  നാലുപേരെ വെച്ച് ഇതുപോലൊരു ഹിറ്റ് ചിത്രം ഉണ്ടാക്കിയത് വളരെ അത്ഭുതമാണ്, അതിന്റെ ക്രെഡിറ്റ് രാഹുലിന് തന്നെയാണ്, ഹരിശ്രീ പറയുന്നു

ഒന്നും പറയാനില്ല പടം സൂപ്പർ, ഇപ്പോൾ അർജുനനെ ഓർത്തു അഭിമാനം തോന്നുന്നു, ശരിക്കും ഈ ചിത്രം അവന്റെ കരിയർ ചെയ്ഞ്ചിങ് തന്നെ ആയിരിക്കും, കൊടുത്ത വേഷം അവൻ നന്നയി ചെയ്യ്തു അഭിമാനം ഹരിശ്രീ അശോകൻ പറയുന്നു

 

Suji