Categories: Film News

ആ വീഡിയോസ് ഒക്കെ ശരിക്കും എന്റെ അനുഭവങ്ങൾ തന്നെയാണ്

മലയാളത്തിൽ നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയുമെല്ലാം ശ്രദ്ധിയ്ക്കപ്പെട്ട താരമാണ് കാർത്തിക് ശങ്കർ. ഓൺലൈനിൽ സ്റ്റാർ ആയ കാർത്തിക്കിന് നിരവധി ആരാധകരാണ് ഉള്ളത്. അമ്മയ്‌ക്കൊപ്പം വെബ് സീരീസുകൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരം സിനിമ സംവിധായക കുപ്പായംവും ഇതിനോടകം ഇട്ടു കഴിഞ്ഞു. ലോക്ക് ഡൌൺ സമയത്ത് നിരവധി വിഡിയോകൾ ആണ് കാർത്തിക് ചെയ്തത്. താരത്തിന്റെ വീഡിയോകളിൽ  കാർത്തിക്ക് തന്റെ അമ്മയെയും വല്യച്ചനെയും ഉൾപ്പെടുത്തിയതോടെ വിഡിയോകൾക്ക് കൂടുതൽ റീച്ച്കിട്ടുകയായിരുന്നു . ഇപ്പോൾ കാർത്തിക്കിനെക്കാൾ ആരാധകർ ആണ് കാർത്തിക്കിന്റെ അമ്മയ്ക്കും വല്യച്ചനും.

കാർത്തിക്കിന്റെ ‘അമ്മ കമല ദേവി വിവാഹത്തിന് മുൻപ് അഭിനയത്തിൽ സജീവമായിരുന്നു എങ്കിലും വിവാഹം കഴിഞ്ഞു കുഞ്ഞു ആയതോടെ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരുപാടിയിൽ കൂടി തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് കാർത്തിക് ശങ്കർ. തന്റെ കുടുംബ വിശേഷങ്ങൾ ആണ് താരം പറയുന്നത്. തന്റെ അച്ഛൻ ഒരു ഫോട്ടോഗ്രാഫർ ആയിരുന്നു. അത് കൂടാതെ അച്ഛൻ നാടകങ്ങളും ചെയ്തിരുന്നു.

വല്യച്ഛൻ കൊച്ചിൻ ഹനീഫയുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്ത ആൾ ആണ്. ചെറുപ്പം മുതൽ തന്നെ ഞാൻ വല്യച്ഛനുമായി വലിയ കൂട്ടാണ്. ഞാൻ എല്ലാ കാര്യങ്ങളും വല്യച്ഛനുമായി പങ്കുവെക്കാറുണ്ട് എന്നും കാർത്തിക്ക് പറയുന്നു. വല്യച്ഛൻ കല്യാണം കഴിച്ചിട്ടില്ല. ഇപ്പോൾ വല്യച്ഛന്റെ പാത പിന്തുടർന്ന് ബ്രഹ്മചാരി സ്റ്റൈലിൽ മുന്നോട്ട് പോയാലോ എന്നാണ് തന്റെ ചിന്ത എന്നും കാർത്തിക്ക് പറയുന്നു. കൂടാതെ താൻ ചെയ്യുന്ന മോട്ടിവേഷണൽ വിഡിയോകൾ എല്ലാം തന്റെ തന്നെ അനുഭവങ്ങൾ ആണെന്നും കാർത്തിക്ക് പറയുന്നു.

Devika Rahul