Categories: Film News

‘കിംഗ് ഓഫ് കൊത്ത’യുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് ദുൽഖർ!

ദുൽഖർ സൽമാൻ നായകനാവുന്ന പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രഖ്യാപനം തൊട്ടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത. സിനിമയുടെ അപ്‌ഡേറ്റുകൾക്ക് എപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്


ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിലെ നായകനായ ദുൽഖർ സൽമാൻ .’കിംഗ് ഓഫ് കൊത്ത’യുടെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് നേടിയിരിക്കുന്നുവെന്ന വാർത്തയാണ് ദുൽഖർ പുറത്തുവിട്ടത്. അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.ചിത്രത്തിൽ നായികയാകുന്നത് ഐശ്വര്യ ലക്ഷ്മിയാണത്രെ.

തമിഴ് നടൻ പ്രസന്നയും ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പൊലീസ് ഓഫീസറായിട്ടാണ് ചിത്രത്തിൽ പ്രസന്ന അഭിനയിക്കുന്നത്.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയിൽ മാസ് ഗ്യാങ്സ്റ്റർ ചിത്രമായി ഒരുക്കുന്ന ചിത്രം ഓണം റിലീസായിട്ടാണ് പ്രദർശനത്തിനെത്തുക. അതേ സമയം ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത് ആർ ബൽകി സംവിധാനം ചെയ്ത ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ്.

Aiswarya Aishu