ട്രാഫിക് നിയമം ലംഘിച്ച ബോളിവുഡ് നടന് കാര്‍ത്തിക് ആര്യന് പിഴയിട്ട് മുംബൈ ട്രാഫിക് പൊലീസ്. ആഢംബര കാര്‍ നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്തതിനാണ് താരത്തിന് പിഴ ചുമത്തിയത്. പുതിയ ചിത്രത്തിന്റെ റിലീസിന് മുന്‍പ് താരം ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നു, അപ്പോഴാണ് താരം നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്ത് പണികിട്ടിയത്.
അതേസമയം, ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസ് നിയമലംഘനം നടത്തിയ കാര്‍ത്തിക്കിന്റെ ലംബോര്‍ഗിനിയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചു. എന്നാല്‍ എത്ര രൂപയാണ് താരത്തിന് പിഴ ചുമത്തിയതെന്ന് അറിയില്ല. നടനായത് കൊണ്ട് പ്രത്യേക പരിഗണനയൊന്നും നല്‍കില്ലെന്നും പൊലീസ് പറഞ്ഞു. വാഹനം ആര്‍ക്കുണ്ടെങ്കിലും അത് നടനാണെങ്കിലും നോ പാര്‍ക്കിംഗ് സോണില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പൊലീസ് അവരുടെ ജോലി ചെയ്യുമെന്നാണ് പോസ്റ്റ്.
‘ഷെഹ്സാദ’യാണ് കാര്‍ത്തിക്കിന്റെ പുതിയ ചിത്രം. സിനിമയുടെ റിലീസിന് മുന്നോടിയായി മാതാപിതാക്കള്‍ക്കൊപ്പം താരം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. അപ്പോഴാണ് താരം നോ പാര്‍ക്കിംഗ് സോണില്‍ തന്റെ ആഡംബര കാര്‍ പാര്‍ക്ക് ചെയ്തത്.
അല്ലു അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം ‘അല വൈകുണ്ഠപുരമലോ’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ‘ഷെഹ്സാദ’. ചിത്രത്തില്‍ തനിക്ക് ലഭിച്ച പ്രതിഫലം താരം തിരിച്ചുനല്‍കി, ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്നിരുന്നു. കൃതി സനോനാണ് ചിത്രത്തില്‍ കാര്ത്തികിന്റ നായിക.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…