നോ പാര്‍ക്കില്‍ പാര്‍ക്ക് ചെയ്താല്‍ പൊലീസ് അവരുടെ ജോലി ചെയ്യും!! കാര്‍ത്തിക് ആര്യന്റെ ആഢംബര കാറിന് പണികിട്ടി

ട്രാഫിക് നിയമം ലംഘിച്ച ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന് പിഴയിട്ട് മുംബൈ ട്രാഫിക് പൊലീസ്. ആഢംബര കാര്‍ നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്തതിനാണ് താരത്തിന് പിഴ ചുമത്തിയത്. പുതിയ ചിത്രത്തിന്റെ റിലീസിന് മുന്‍പ്…

ട്രാഫിക് നിയമം ലംഘിച്ച ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന് പിഴയിട്ട് മുംബൈ ട്രാഫിക് പൊലീസ്. ആഢംബര കാര്‍ നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്തതിനാണ് താരത്തിന് പിഴ ചുമത്തിയത്. പുതിയ ചിത്രത്തിന്റെ റിലീസിന് മുന്‍പ് താരം ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നു, അപ്പോഴാണ് താരം നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്ത് പണികിട്ടിയത്.

അതേസമയം, ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസ് നിയമലംഘനം നടത്തിയ കാര്‍ത്തിക്കിന്റെ ലംബോര്‍ഗിനിയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചു. എന്നാല്‍ എത്ര രൂപയാണ് താരത്തിന് പിഴ ചുമത്തിയതെന്ന് അറിയില്ല. നടനായത് കൊണ്ട് പ്രത്യേക പരിഗണനയൊന്നും നല്‍കില്ലെന്നും പൊലീസ് പറഞ്ഞു. വാഹനം ആര്‍ക്കുണ്ടെങ്കിലും അത് നടനാണെങ്കിലും നോ പാര്‍ക്കിംഗ് സോണില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പൊലീസ് അവരുടെ ജോലി ചെയ്യുമെന്നാണ് പോസ്റ്റ്.

‘ഷെഹ്സാദ’യാണ് കാര്‍ത്തിക്കിന്റെ പുതിയ ചിത്രം. സിനിമയുടെ റിലീസിന് മുന്നോടിയായി മാതാപിതാക്കള്‍ക്കൊപ്പം താരം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. അപ്പോഴാണ് താരം നോ പാര്‍ക്കിംഗ് സോണില്‍ തന്റെ ആഡംബര കാര്‍ പാര്‍ക്ക് ചെയ്തത്.

അല്ലു അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം ‘അല വൈകുണ്ഠപുരമലോ’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ‘ഷെഹ്സാദ’. ചിത്രത്തില്‍ തനിക്ക് ലഭിച്ച പ്രതിഫലം താരം തിരിച്ചുനല്‍കി, ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്നിരുന്നു. കൃതി സനോനാണ് ചിത്രത്തില്‍ കാര്‍ത്തികിന്റ നായിക.