Categories: Film News

‘ലുങ്കി ഡാൻസി’ന് ചുവടുവെച്ച കസാൻ ഖാൻ; വീഡിയോ വൈറലാവുന്നു

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ കസാൻ ഖാൻ അന്തരിച്ചത്. മലയാളത്തിലും മറ്റ് ഭാഷഖളിലുമായി നിരവധി സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. കസാൻ ഖാന്റെ വിയോഗത്തിൽ വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തും നർത്തകനുമായ ഡാനി ഡാൻസ്.

ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലെ ലുങ്കി ഡാൻസ് എന്ന ഗാനത്തിന് ഇരുവരും ചുവടുവയ്ക്കുന്ന വീഡിയോയും അതോടൊപ്പം ഡാനി ഡാൻസ് പങ്കുവച്ചു.1992-ൽ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയ താരമാണ് കസാൻ ഖാൻ. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി ഏതാണ്ട് അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.


ഗാന്ധർവ്വം, സിഐഡി മൂസ, ദ കിങ്, വർണപ്പകിട്ട്, ഡ്രീംസ്, ദ ഡോൺ, മായാമോഹിനി, രാജാധിരാജ, ഇവൻ മര്യാദരാമൻ, തുടങ്ങിയ മലയാള ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ കസാൻ ഖാൻ അഭിനയച്ചിട്ടുണ്ട്. അഭിനയിച്ചതിൽ ഒട്ടുമിക്കതും വില്ലൻ കഥാപാത്രങ്ങളായിരുന്നു. കാൽനൂറ്റാണ്ടാളോം സിനിമാരംഗത്ത് സജീവമായിരുന്നു കസാൻ ഖാൻ.

Aiswarya Aishu