കട്ടീസ് ഗ്യാങ് എന്ന ചിത്രത്തിലെ ബിജിബാൽ മാജിക്ക്; ട്രെൻഡിം​ഗ് ആണ് പാട്ട്

Follow Us :

യുവതാരങ്ങൾ അണിനിരക്കുന്ന കട്ടീസ് ഗ്യാങ് എന്ന ചിത്രത്തിലെ വീഡി‌യോ ഗാനം പുറത്ത്. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് ആലപിച്ച ” പുലരിയിൽ ഒരു പൂവ്…” എന്ന ഗാനമാണ് എത്തിയിട്ടിട്ടുള്ളത്.

മനോരമ മ്യൂസിക്കാണ് ഗാനം അവതരിപ്പിക്കുന്നത്. ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽത്താഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവർ അഭിനയിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.