അമ്മയാവാൻ ഒരുങ്ങുന്നുവെന്ന് കത്രീന കൈഫ്!!

സോഷ്യൽ മീഡയിയൽബോളിവുഡ് താരം കത്രീന കൈഫിന്റെ ഗർഭധാരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് ദിവസവും പ്രചരിക്കുന്നത്. കത്രീനയുടെ വിവാഹത്തിന് ശേഷം മുതൽ ഇത്തരം അഭ്യൂഹങ്ങൾ സജീവമാണെങ്കിലും കത്രീന കൈഫും പങ്കാളിയുമായ വിക്കി കൗശലും ഇത്തരം വാർത്തകളോട് പ്രതികരിക്കാറില്ല എന്നതാണ് വസ്തുത.

ഇപ്പോഴിതാ കത്രീനയും വിക്കി കൗശലും തങ്ങളുടെ ആദ്യ കുഞ്ഞിനു വേണ്ടി തയ്യറെടുക്കുന്നു എന്ന് പറഞ്ഞതായി ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സൂപ്പർ താരങ്ങളായ പ്രിയങ്ക ചോപ്രയും ആലിയ ഭട്ടും കത്രീനയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന് ശേഷമാകും കുഞ്ഞിനായുള്ള തയ്യറെടുപ്പ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വിജയ് സേതുപതി, ഫർഹാൻ അക്തർ എന്നിവർക്കൊപ്പം ചെയ്യുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കണം. ഇതിനു ശേഷം മാത്രമേ ഞാൻ ഒരു കുഞ്ഞിനു വേണ്ടി പ്ലാൻ ചെയ്യൂ’വെന്ന് കത്രീന സുഹൃത്തുക്കളെ അറിയിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ‘ജീ ലെ സറാ’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആലിയയും പ്രിയങ്കയും കത്രീനയും ഒന്നിക്കുന്നത്. ശ്രീറാം സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനാകുന്ന ‘മെറി ക്രിസ്മസ് ആണ് വരാനിരിക്കുന്ന കത്രീനയുടെ മറ്റൊരു ചിത്രം. ഇത് ഡിസംബറിലാണ് പ്രദർശനത്തിനെത്തുക

Aiswarya Aishu