മലയാള സിനിമയുടെ അമ്മയാണ് നടി കവിയൂര്‍ പൊന്നമ്മ. ആറര പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറഞ്ഞ സാന്നിധ്യമാണ് കവിയൂര്‍ പൊന്നമ്മ. തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തയില്‍ യാഥാര്‍ഥ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കവിയൂര്‍ പൊന്നമ്മ ഇപ്പോള്‍.
ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മലയാള സിനിമയുടെ അമ്മ. തനിക്കൊപ്പം കുടുംബമുണ്ടെന്നും താരം പറയുന്നു.
ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വര്‍ഷങ്ങളായി പൊന്നമ്മ താമസിക്കുന്നത്. അവര്‍ തന്നൊണ് തന്റെ കാര്യങ്ങള്‍ നോക്കുന്നതെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. സോഷ്യല്‍മീഡിയ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഒരു പണിയുമില്ലാത്ത ആളുകളാണെന്നും പൊന്നമ്മ പറയുന്നു.
”എന്റെ ഇളയസഹോദരനും കുടുംബവും എത്രയോ നാളുകളായി എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും. ഈ വരുന്നതൊക്കെ തെറ്റായ വാര്‍ത്തകളാണ്. ഒരു പണിയുമില്ലാത്ത കുറേ ആളുകള്‍, അവരോട് എന്തു പറയാന്‍. സന്തോഷത്തോടെ പോകുന്നു. വളരെ സന്തോഷം.”എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.
മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്
പൊന്നമ്മ. എഴുനൂറില്പരം സിനിമകളില്‍ പൊന്നമ്മ ചേച്ചി അഭിനയിച്ചിട്ടുണ്ട്. നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2021 ല്‍ റിലീസ് ചെയ്ത ആണു പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. പ്രായമാകും മുമ്പേ പൊന്നമ്മ ചേച്ചി അമ്മ വേഷങ്ങള്‍ ചെയ്തിരുന്നു.
വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വീട്ടില്‍ വിശ്രമജീവിതത്തിലാണ് താരം ഇപ്പോള്‍. അടുത്തിടെ വീട്ടിലെത്തിയ അതിഥികളിലൊരാള് പകര്‍ത്തിയ കവിയൂര്‍ പൊന്നമ്മയുടെ ചിത്രമാണ് സോഷ്യലിടത്ത് വൈറലായത്. ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്നും പറഞ്ഞാണ് ചിത്രം പ്രചരിക്കപ്പെട്ടത്.
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…