‘ഒറ്റയ്ക്കല്ല, സഹോദരനും കുടുംബവുമുണ്ട് കൂടെ’!! കവിയൂര്‍ പൊന്നമ്മ

മലയാള സിനിമയുടെ അമ്മയാണ് നടി കവിയൂര്‍ പൊന്നമ്മ. ആറര പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറഞ്ഞ സാന്നിധ്യമാണ് കവിയൂര്‍ പൊന്നമ്മ. തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തയില്‍ യാഥാര്‍ഥ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കവിയൂര്‍ പൊന്നമ്മ ഇപ്പോള്‍. ആരും…

മലയാള സിനിമയുടെ അമ്മയാണ് നടി കവിയൂര്‍ പൊന്നമ്മ. ആറര പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറഞ്ഞ സാന്നിധ്യമാണ് കവിയൂര്‍ പൊന്നമ്മ. തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തയില്‍ യാഥാര്‍ഥ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കവിയൂര്‍ പൊന്നമ്മ ഇപ്പോള്‍.

ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മലയാള സിനിമയുടെ അമ്മ. തനിക്കൊപ്പം കുടുംബമുണ്ടെന്നും താരം പറയുന്നു.

ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വര്‍ഷങ്ങളായി പൊന്നമ്മ താമസിക്കുന്നത്. അവര്‍ തന്നൊണ് തന്റെ കാര്യങ്ങള്‍ നോക്കുന്നതെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. സോഷ്യല്‍മീഡിയ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഒരു പണിയുമില്ലാത്ത ആളുകളാണെന്നും പൊന്നമ്മ പറയുന്നു.

”എന്റെ ഇളയസഹോദരനും കുടുംബവും എത്രയോ നാളുകളായി എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും. ഈ വരുന്നതൊക്കെ തെറ്റായ വാര്‍ത്തകളാണ്. ഒരു പണിയുമില്ലാത്ത കുറേ ആളുകള്‍, അവരോട് എന്തു പറയാന്‍. സന്തോഷത്തോടെ പോകുന്നു. വളരെ സന്തോഷം.”എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.

മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്
പൊന്നമ്മ. എഴുനൂറില്‍പരം സിനിമകളില്‍ പൊന്നമ്മ ചേച്ചി അഭിനയിച്ചിട്ടുണ്ട്. നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2021 ല്‍ റിലീസ് ചെയ്ത ആണു പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. പ്രായമാകും മുമ്പേ പൊന്നമ്മ ചേച്ചി അമ്മ വേഷങ്ങള്‍ ചെയ്തിരുന്നു.

വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വീട്ടില്‍ വിശ്രമജീവിതത്തിലാണ് താരം ഇപ്പോള്‍. അടുത്തിടെ വീട്ടിലെത്തിയ അതിഥികളിലൊരാള്‍ പകര്‍ത്തിയ കവിയൂര്‍ പൊന്നമ്മയുടെ ചിത്രമാണ് സോഷ്യലിടത്ത് വൈറലായത്. ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്നും പറഞ്ഞാണ് ചിത്രം പ്രചരിക്കപ്പെട്ടത്.