പണ്ടത്തെ ഒരു വിസ്മയ ആയേനെ കാവ്യ, എന്നാൽ വിധി അതിനു അനുവദിച്ചില്ല!

പണ്ട് മുതൽ തന്നെ മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതിയാണ് നായകന്മാർ കൂടുതൽ കാലം സിനിമയിൽ നീണ്ടു നിൽക്കുമ്പോൾ അവർക്കൊപ്പം എത്തുന്ന നായികമാർ വളരെ പെട്ടന്ന് തന്നെ സിനിമയിൽ നിന്നും അപ്രത്യക്ഷം ആകുന്നതും. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ ഈ നായികമാർ എല്ലാം തന്നെ പ്രേഷകരുടെ മനസ്സിൽ വളരെപ്പെട്ടന്ന് തന്നെ സ്ഥാനം പിടിക്കും. ഇത്തരത്തിൽ ഒരുപാട് നല്ല നായികമാരാണ് മലയാള സിനിമയിൽ കുറച്ച് കാലം മികച്ച പ്രകടനം കാഴ്ചവെച്ചിട്ട് അപ്രത്യക്ഷം ആയത്.

Kavya Madhavan marriage news

നിഷാൽ ചന്ദ്രനെയാണ് കാവ്യ ആദ്യം വിവാഹം കഴിക്കുന്നത്. എന്നാൽ ആർഭാടപൂർവ്വം നടത്തിയ ഈ വിവാഹത്തിന് അധികനാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. പരസ്പ്പര സമ്മതത്തോടെ ഇവർ വിവാഹത്തിന് തൊട്ട് പിന്നാലെ വേർപിരിയുകയായിരുന്നു. പരസ്പ്പരം ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ ആണ് ബന്ധം വേർപ്പെടുത്താൻ കാരണം എന്നായിരുന്നു അന്ന് പുറത്ത് വന്ന വാർത്ത. വിവാഹശേഷം അകന്നു കഴിഞ്ഞ ഇവർക്ക് എറണാകുളം കുടുംബകോടതി വിവാഹമോചനത്തിന് അനുവദിക്കുകയായിരുന്നു. അങ്ങനെ പുതുമോടി കഴിയും മുൻപ് ഇരുവരും വിവാഹമോചനം നേടുകയായിരുന്നു.

ഒരുപക്ഷെ എല്ലാം സഹിച്ച് കാവ്യ ആ വീട്ടിൽ തന്നെ തുടർന്നിരുന്നെകിൽ ഒരു പക്ഷെ വർഷങ്ങൾക്ക് മുൻപ് ഉള്ള ഒരു വിസ്മയ ആയേനെ കാവ്യ എന്നും അത്രയ്ക്ക് പാവം ആയ ഒരു കുട്ടിയാണ് അതെന്നും ആണ് താരത്തെ അടുത്തറിയുന്ന കുറച്ച് പേര് പറയുന്നത്. ഇത്തരത്തിൽ ഉള്ള കമെന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.  ആദ്യ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിൽ എത്തിയിരുന്നു. ശേഷമാണ് താരം ദിലീപിനെ വിവാഹം കഴിച്ചത്. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം.

Devika Rahul