മകൾ സ്കൂളിലേക്ക്, കരിമിഴി കുരുവിയായി തിളങ്ങാൻ വീണ്ടും കാവ്യ

പ്രേക്ഷകർക്ക് ഏറെ  സുപരിചിതയായ താരമാണ് കാവ്യമാധവൻ . വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ കാവ്യ ബാലതാരമായാണ് സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. തുടക്കം ബാലതാരമായി അരങ്ങേറ്റം നടത്തിയ എങ്കിലും കുറച്ച് നാളുകൾ ഇടവേള എടുത്ത് സിനിമയിൽ നിന്ന് വിട്ട് നിന്ന താരം നായികയായാണ് തന്റെ തിരിച്ച് വരവ് സിനിമയിൽ നടത്തിയത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടിയാണ് താരം നായികയായി അരങ്ങേറിയത്. സൗന്ദര്യവും കഴിവും ഒത്തിണങ്ങിയ കാവ്യ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ മനസ്സിൽ ഇടംനേടുകയായിരുന്നു .നിരവധി സിനിമകളിൽ ആണ് താരം ചുരുങ്ങിയ സമയത്തിനുള്ളിൽ അഭിനയിച്ചത്. പ്രായഭേദമന്യേ നിരവധി ആരാധകർ ആയിരുന്നു താരത്തിന് ഉള്ളത്.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആണ് താരം വിവാഹിത ആകുന്നത്. എന്നാൽ ആ ബന്ധം അധികനാൾ നിലനിന്നില്ല. വിവാഹ മോചനം നേടിയ കാവ്യാ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാൽ നടൻ ദിലീപിനെ രണ്ടാമത് വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ട് നിൽക്കുകയാണ് കാവ്യ. ഇന്ന് കുടുംബത്തിനൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം. എന്നാൽ ഇടയ്ക്ക് ജീവിതത്തിൽ ചില പ്രതിസന്ധികളും ഇവരെ തേടി എത്തിയിരുന്നു. അതിനെ എല്ലാം ഇന്നും നേരിട്ട് കൊണ്ടിരിക്കുകയാണ് ഈ താര ദമ്പതികൾ. ഇരുവരുടെയും മകളായ മഹാലക്ഷ്മിക്കും ആരാധകർ ഏറെ ആണ്. കുട്ടി താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

എന്നാൽ ഇപ്പോൾ ആരാധകരെ എല്ലാം ഞെട്ടിച്ചിരിക്കുകയാണ് താരം. പ്രസവ ശേഷം തടി കുറച്ച് കാവ്യയ്ക്ക് കൂടിയിരുന്നു. എന്നാൽ തന്റെ ശരീര ഭാരം കുറച്ച് പഴയ ലുക്കിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് കാവ്യ. തടി കൂടിയത് കൊണ്ട് തന്നെ ചില മാറ്റങ്ങളും താരത്തിന് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തടി കുറച്ചതോടെ വീണ്ടും പഴയ സൗന്ദര്യത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് കാവ്യ. സിനിമയിലേക്ക് തിരിച്ച് വരുന്നതിന്റെ മേക്കോവർ ആണോ ഈ മാറ്റം എന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രായം കൂടിയെങ്കിലും സൗന്ദര്യത്തിനു ഇന്നും ഒരു മാറ്റവും ഇല്ല എന്നും പതിനെട്ട് വയസ്സിലെ അതെ സൗന്ദര്യം തന്നെയാണ് ഈ മുപ്പത്തെട്ട് വയസ്സിലും കാവ്യയ്ക്ക് ഉള്ളത് തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് വരുന്നത്.

Devika Rahul