ദിലീപും കാവ്യയും തമ്മിലുള്ള അടുപ്പം മഞ്ജുവിനെ ആദ്യം അറിയിച്ചത് കാവ്യയുടെ അമ്മ !! മഞ്ജുവിന്റെയും ദിലീപിന്റെയും ബന്ധം തകരുവാനുള്ള കാരണം…. ദിലീപ് കേസ് നിർണായക ഘട്ടത്തിലേക്ക്

നടിയെ ആക്രമിച്ച കേസിൽ ഇന്ന് പ്രധാന സാക്ഷികളെ വിസ്തരിക്കും. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കാവ്യാമാധവന്റെ മാതാവ് ശ്യാമള മാധവനെയും കോടതിയില്‍ വിസ്തരിക്കും.  ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം ആദ്യമായി മഞ്ജുവിനെ അറിയിച്ചത് കാവ്യയുടെ അമ്മ അതന്നെയാണ്. അന്ന് ദിലീപിന്റെയും കാവ്യയുടെയും വിവാഹം നടന്നിട്ടില്ല. അന്ന് കവിയുടെ ‘അമ്മ ശ്യാമള നൽകിയ മൊഴിയിലാണ് കേസ് പ്രധാന വഴിത്തിരിവിൽ എത്തി ചേർന്നത്. ശ്യാമളയില്‍ നിന്ന് ഈ വിവരം അറിഞ്ഞതോടെയാണ് മഞ്ജു വാര്യര്‍ – ദിലീപ് ബന്ധത്തില്‍ ഉലച്ചില്‍ ആരംഭിക്കുന്നത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച വിസ്താരമാണ് ഇന്ന് നടക്കുന്നത്. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നേരിട്ട് അറിയാവുന്ന വ്യക്തിയാണ് താരസംഘടനയായ അമ്മയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. കേസിലെ നിര്‍ണായ സാക്ഷികളാണ് ഇന്ന് വിസ തരിക്കുന്ന ഇടവേള ബാബുവും കാവ്യയുടെ അമ്മ ശ്യാമളയും. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനം ശ്യാമളയാണ് നടത്തുന്നത്.

പള്‍സര്‍ സുനി ഇവിടെയെത്തി മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചെന്ന വിധത്തില്‍ ആദ്യഘട്ടത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് ഈ നിലയില്‍ അന്വേഷണം മുന്നോട്ടു പോയില്ല.  എന്നാൽ ഇന്നലെ റിമി നൽകിയ മൊഴിയിൽ അക്രമിക്ക പെട്ട നടിയോട് ദിലീപിനുള്ള വൈരാഗ്യം വ്യ്കതമാക്കിയിരുന്നു. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ ഇവരുടെ സുഹൃത്തുകൂടിയായ റിമി ടോമിക്ക് അറിയാമെന്ന് നേരത്തെ കേസന്വേഷണ വേളയില്‍ പൊലീസിന് ബോധ്യപ്പെട്ടിരുന്നു. ദിലീപും നടിയും പങ്കെടുത്ത അമേരിക്കന്‍ ഷോയില്‍ റിമി ടോമിയും ഉണ്ടായിരുന്നു. ഇവിടെ വെച്ചുണ്ടായ പ്രശ്നങ്ങള്‍ ഉള്‍പ്പടെ റിമി അന്വേഷണ സംഘത്തോട് വിവരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിമിയെ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അതിനാല്‍ സാക്ഷി വിസ്താരത്തിന്റെ ഭാഗമായി റിമി നല്‍കിയ മൊഴി കേസില്‍ ഏറെ നിര്‍ണ്ണായകമാണ്.

ഇതുവരെ 38 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. അക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ ആദ്യ 7 സാക്ഷികളുടെ പ്രതിഭാഗം ക്രോസ് വിസ്താരത്തിന്റെ തീയതി ഇന്ന് കോടതി തീരുമാനിക്കും.

അതേസമയം, ഇന്നലെ ഹാജരാകേണ്ടിയിരുന്ന മുകേഷും കോടതിയില്‍ അവധി അപേക്ഷ നല്‍കി. നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണമെന്നാണ് മുകേഷിന്റെ ആവശ്യം. ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, ലാല്‍ എന്നിവരെ കോടതി നേരത്തെ വിസ്തരിച്ചു. സംയുക്ത വര്‍മ്മയെ സാക്ഷിപ്പട്ടികയില്‍ നിന്ന് പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു.

Krithika Kannan