പഴയതിലും സുന്ദരിയായി കാവ്യ മാധവൻ, വീഡിയോ ശ്രദ്ധ നേടുന്നു

ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച താരമാണ് കാവ്യ മാധവൻ. ബാലതാരമായി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ കാവ്യ പിന്നീട് കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയും പഠനത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടിയാണ് കാവ്യ സിനിമയിലേക്ക് വീണ്ടും തിരിച്ച് വരവ് നടത്തുന്നത്. ചിത്രത്തിലെ നായികയായാണ് കാവ്യ തിരിച്ച് വരുന്നത്. നായികയായി അഭിനയിച്ച ആ ചിത്രം തന്നെ ശ്രദ്ധ നേടിയതോടെ കാവ്യ മാധവനും ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി ചിത്രത്തിൽ ആണ് പിന്നീട് കാവ്യ ഭാഗമായത്. മലയാളികളുടെ മുഴുവൻ നായിക സങ്കൽപ്പങ്ങളും ഒത്തിണങ്ങിയ താരം നിരവധി ആരാധകരെ ആണ് കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കിയത്.

ഇടതൂർന്ന മുടിയും ഉണ്ടക്കണ്ണുകളുമായി മലയാള സിനിമയിലേക്ക് വന്ന താരം പിന്നീട് മലയാള സിനിമയിൽ ഒരു കാവ്യ വസന്തം തന്നെ തീർക്കുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം നായികയായി അഭിനയിച്ചത്. കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ കാവ്യ മാധവന്റെ ആരാധകർ ആയിരുന്നു. കാവ്യ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചത് ദിലീപിനൊപ്പം ആയിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു താരം വിവാഹിത ആകുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം വിവാഹ മോചിത ആയതോടെ വീണ്ടും തിരിച്ച് വരവ് നടത്തുകയായിരുന്നു. ശേഷം വീണ്ടും താരം സിനിമയിൽ സജീവമായെങ്കിലും ദിലീപിനെ വിവാഹം കഴിക്കുകയും സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയും ആണ് ഇപ്പോൾ.

പൊതു വേദികളിൽ എത്തുന്ന കാവ്യയുടെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ പ്രസവത്തോടെ കുറച്ച് ശരീരഭാരം കൂടി ആയിരുന്നു കാവ്യയെ പൊതുവെ ഇപ്പോൾ കാണപ്പെട്ടിരുന്നത്. ആ സ്ഥാനത്ത് ഇപ്പോൾ ശരീരഭാരം കുറച്ച് കൂടുതൽ സുന്ദരിയായുള്ള കാവ്യയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തടി കുറച്ച് പുതിയ ലുക്കിൽ ഉള്ള കാവ്യയുടെ ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിക്കുന്നത്. കാവ്യയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ഉണ്ണി ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും കാവ്യയുടെ ഈ മാറ്റം ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. കൂടുതൽ സുന്ദരിയായി വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവിനുള്ള ഒരുക്കമാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്.

Devika Rahul