നാട്ടിലെങ്ങും ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമെല്ലാം നിറഞ്ഞ് നില്‍ക്കുകയാണ്. എല്ലാവരും കുഞ്ഞുമക്കളെ ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമാക്കി അണിയിച്ചൊരുക്കുകയാണ്. റോഡുകളിലെ ഘോഷയാത്രകളില്‍ മനംനിറക്കുന്ന കാഴ്ചകളായിരുന്നു നിറഞ്ഞത്.
ഇപ്പോഴിതാ ഏവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം കാവ്യ മാധവന്. ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേര്‍ന്നുള്ള കാവ്യ പങ്കുവച്ച കുഞ്ഞ് മാമാട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്. ഷെയര്‍ ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
മകള്‍ മാമ്മാട്ടിയെന്നു വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ചൊരു കൊളാഷ് വീഡിയോ ആണ് താരം പങ്കുവച്ചത്. ഉണ്ണിക്കണ്ണനായി ഒരുക്കിയ മാമാട്ടിയാണ് വീഡിയോയിലുള്ളത്. മൂന്ന് വര്‍ഷം മുമ്പുള്ള കുഞ്ഞ് മാമാട്ടിയുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. പോസ് ചെയ്യാതെ അച്ഛനോട് കുസൃതി കാട്ടി നില്‍ക്കുകയാണ് മാമാട്ടി. മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ വേഗം തന്നെ വൈറലായി. അനീഷ് ഉപാസനയാണ് മാമാട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മകള്‍ പിറന്നത്. മാമാട്ടി ഭയങ്കര കാന്താരിയാണ്. മഹാലക്ഷ്മി എന്നു പറയാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് അവള് തന്നെയിട്ട പേരാണ് മാമ്മാട്ടി എന്നത്. രണ്ടു ദിവസം നൈറ്റ് ഷൂട്ടുമൊക്കെയായി തിരക്കിലായതോണ്ട് രാവിലെ അവള് ക്ലാസില്‍ പോവുന്നതിനു മുന്‍പു വിളിച്ചപ്പോള്‍ ഞാന്‍ ഫോണെടുത്തിരുന്നില്ല. ഞാന്‍ നോക്കിയപ്പോള്‍ അവളുടെ ഒരു വോയിസ് നോട്ട് കിടക്കുന്നുണ്ട്. ‘അച്ഛനെ ഞാന്‍ ഇന്നലെ വിളിച്ചു, അച്ഛനെ ഞാന്‍ ഇന്നും വിളിച്ചു, ഫോണെടുത്തില്ല, ഞാന്‍ പോവാ’. അതു കഴിഞ്ഞ് ഫോണ്‍ കട്ട് ചെയ്തിട്ട് കാവ്യയോട് പറഞ്ഞത്രെ, ‘ഇനി അച്ഛന് വിളിക്കും. നമ്മള് എടുക്കരുത്. അത്രയേ നമുക്ക് ചെയ്യാന്‍ പറ്റൂ,’ മുന്‍പ് ദിലീപ് മാമാട്ടിയെ കുറിച്ച് പറഞ്ഞു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…