വെണ്ണ കള്ളനായി കുഞ്ഞ് മാമാട്ടി!!! വീഡിയോ പങ്കിട്ട് ആശംസകളുമായി കാവ്യ

നാട്ടിലെങ്ങും ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമെല്ലാം നിറഞ്ഞ് നില്‍ക്കുകയാണ്. എല്ലാവരും കുഞ്ഞുമക്കളെ ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമാക്കി അണിയിച്ചൊരുക്കുകയാണ്. റോഡുകളിലെ ഘോഷയാത്രകളില്‍ മനംനിറക്കുന്ന കാഴ്ചകളായിരുന്നു നിറഞ്ഞത്. ഇപ്പോഴിതാ ഏവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം കാവ്യ മാധവന്‍.…

നാട്ടിലെങ്ങും ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമെല്ലാം നിറഞ്ഞ് നില്‍ക്കുകയാണ്. എല്ലാവരും കുഞ്ഞുമക്കളെ ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമാക്കി അണിയിച്ചൊരുക്കുകയാണ്. റോഡുകളിലെ ഘോഷയാത്രകളില്‍ മനംനിറക്കുന്ന കാഴ്ചകളായിരുന്നു നിറഞ്ഞത്.

ഇപ്പോഴിതാ ഏവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം കാവ്യ മാധവന്‍. ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേര്‍ന്നുള്ള കാവ്യ പങ്കുവച്ച കുഞ്ഞ് മാമാട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്. ഷെയര്‍ ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മകള്‍ മാമ്മാട്ടിയെന്നു വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ചൊരു കൊളാഷ് വീഡിയോ ആണ് താരം പങ്കുവച്ചത്. ഉണ്ണിക്കണ്ണനായി ഒരുക്കിയ മാമാട്ടിയാണ് വീഡിയോയിലുള്ളത്. മൂന്ന് വര്‍ഷം മുമ്പുള്ള കുഞ്ഞ് മാമാട്ടിയുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. പോസ് ചെയ്യാതെ അച്ഛനോട് കുസൃതി കാട്ടി നില്‍ക്കുകയാണ് മാമാട്ടി. മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ വേഗം തന്നെ വൈറലായി. അനീഷ് ഉപാസനയാണ് മാമാട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.


2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മകള്‍ പിറന്നത്. മാമാട്ടി ഭയങ്കര കാന്താരിയാണ്. മഹാലക്ഷ്മി എന്നു പറയാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് അവള്‍ തന്നെയിട്ട പേരാണ് മാമ്മാട്ടി എന്നത്. രണ്ടു ദിവസം നൈറ്റ് ഷൂട്ടുമൊക്കെയായി തിരക്കിലായതോണ്ട് രാവിലെ അവള്‍ ക്ലാസില്‍ പോവുന്നതിനു മുന്‍പു വിളിച്ചപ്പോള്‍ ഞാന്‍ ഫോണെടുത്തിരുന്നില്ല. ഞാന്‍ നോക്കിയപ്പോള്‍ അവളുടെ ഒരു വോയിസ് നോട്ട് കിടക്കുന്നുണ്ട്. ‘അച്ഛനെ ഞാന്‍ ഇന്നലെ വിളിച്ചു, അച്ഛനെ ഞാന്‍ ഇന്നും വിളിച്ചു, ഫോണെടുത്തില്ല, ഞാന്‍ പോവാ’. അതു കഴിഞ്ഞ് ഫോണ്‍ കട്ട് ചെയ്തിട്ട് കാവ്യയോട് പറഞ്ഞത്രെ, ‘ഇനി അച്ഛന്‍ വിളിക്കും. നമ്മള്‍ എടുക്കരുത്. അത്രയേ നമുക്ക് ചെയ്യാന്‍ പറ്റൂ,’ മുന്‍പ് ദിലീപ് മാമാട്ടിയെ കുറിച്ച് പറഞ്ഞു.