ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാവ്യ മാധവൻ

ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച താരമാണ് കാവ്യ മാധവൻ. ബാലതാരമായി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ കാവ്യ പിന്നീട് കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയും പഠനത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടിയാണ് കാവ്യ സിനിമയിലേക്ക് വീണ്ടും തിരിച്ച് വരവ് നടത്തുന്നത്. ചിത്രത്തിലെ നായികയായാണ് കാവ്യ തിരിച്ച് വരുന്നത്. നായികയായി അഭിനയിച്ച ആ ചിത്രം തന്നെ ശ്രദ്ധ നേടിയതോടെ കാവ്യ മാധവനും ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി ചിത്രത്തിൽ ആണ് പിന്നീട് കാവ്യ ഭാഗമായത്. മലയാളികളുടെ മുഴുവൻ നായിക സങ്കൽപ്പങ്ങളും ഒത്തിണങ്ങിയ താരം നിരവധി ആരാധകരെ ആണ് കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കിയത്.

ഇന്നലെ ആണ് കാവ്യ മാധവൻ തനിക്ക് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഇത് വരെ സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലായിരുന്നു താരം. എന്നാൽ ഇപ്പോൾ തന്റെ പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് കാവ്യ. കാവ്യയുടേതായി ഒരു വലിയ സർപ്രൈസ് പുറത്ത് വരുന്നു എന്ന് ഇൻസ്റ്റാഗ്രാമിൽ ആദ്യം തന്നെ ഒരു പോസ്റ്റ് വന്നിരുന്നു. അതിനു പിന്നാലെ ആണ് ചിങ്ങം ഒന്നായ ഇന്നലെ കാവ്യ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങുകയായിരുന്നു. വളരെ പെട്ടന്ന് തന്നെ കാവ്യയുടെ പുതിയ അക്കൗണ്ട് ശ്രദ്ധ നേടുകയും ഫോളോവേഴ്സിനെ സ്വന്തമാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ കാവ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദിലീപിനൊപ്പമുള്ള ഒരു ചിത്രമാണ് കാവ്യ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്. 2021 ലെ ഒരു ഓണക്കാലത്ത് എന്ന തലക്കെട്ടോടെയാണ് കാവ്യ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് വരെ സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന കാവ്യ ഇപ്പോൾ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാൻ തുടങ്ങിയിരിക്കുകയാണ്.
Devika Rahul