Categories: Film News

കാവ്യയുടെ ഈ വീട് ഒരുകാലത്ത് ആ പ്രദേശത്തെ ഏറ്റവും വലിയ വീടായിരുന്നു

ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച താരമാണ് കാവ്യ മാധവൻ. ബാലതാരമായി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ കാവ്യ പിന്നീട് കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയും പഠനത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടിയാണ് കാവ്യ സിനിമയിലേക്ക് വീണ്ടും തിരിച്ച് വരവ് നടത്തുന്നത്. ചിത്രത്തിലെ നായികയായാണ് കാവ്യ തിരിച്ച് വരുന്നത്. നായികയായി അഭിനയിച്ച ആ ചിത്രം തന്നെ ശ്രദ്ധ നേടിയതോടെ കാവ്യ മാധവനും ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി ചിത്രത്തിൽ ആണ് പിന്നീട് കാവ്യ ഭാഗമായത്. മലയാളികളുടെ മുഴുവൻ നായിക സങ്കൽപ്പങ്ങളും ഒത്തിണങ്ങിയ താരം നിരവധി ആരാധകരെ ആണ് കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കിയത്.

ഇടക്കാലത്ത് ചില വിമർശനങ്ങളും കാവ്യയ്ക്ക് തന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായി. എന്നാൽ അതിനോട് ഒന്നും അധികം പ്രതികരിക്കാൻ കാവ്യ തയാറായിട്ടില്ല. സോഷ്യൽ മീഡിയയിൽ നിന്ന് എല്ലാം വിട്ട് നിൽക്കുന്ന താരം അടുത്തിടെ ആണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. എന്നാൽ ഇപ്പോൾ കാവ്യ മാധവന്റെ നീലേശ്വരത്തെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു വിഡിയോയിൽ കൂടിയാണ് കാവ്യയുടെ നീലേശ്വരത്തെ വീടിന്റെ അവസ്ഥ പ്രേക്ഷകർ കാണുന്നത്. ഒരു കാലത്ത് ആ പ്രദേശത്തെ ഏറ്റവും വലിയ വീട് ആയിരുന്നു കാവ്യയുടേത്.

എന്നാൽ ഇപ്പോൾ അത് പൊട്ടി പൊളിഞ്ഞു പാതി തകർന്ന അവസ്ഥയിൽ ആണ്. വീട്ടിലേക്ക് ചെല്ലാൻ ഒരു നല്ല വഴി പോലും ഇപ്പോൾ അവിടെ ഇല്ല. അയാൾ വാസി തന്റെ കടയിലെ സാധനങ്ങൾ സൂക്ഷിക്കാൻ ആണ് ഇപ്പോൾ ആ വീട് ഉപയോഗിക്കുന്നത്. അതിൽ പകുതിയും തകർന്ന അവസ്ഥയിൽ ആണ്. എന്നാൽ കാവ്യ വന്ന വഴി മറക്കുന്ന ആൾ ആണെന്നും അല്ലെങ്കിൽ താൻ ജനിച്ച് വളർന്ന ഈ വീട് മനോഹരമായി തന്നെ സൂക്ഷിച്ചെനെ എന്നും കാവ്യയുടെ മനസ്സ് പോലെ തന്നെയാണ് ഈ വീടിന്റെ ഇന്നത്തെ അവസ്ഥ എന്നും നയൻതാരയെയും നസ്രിയയെയും ഒക്കെ കാവ്യ കണ്ടു പഠിക്കണം എന്നൊക്കെയുള്ള കമെന്റുകളാണ് ഈ വീഡിയോയ്ക്ക് വരുന്നത്.

Devika Rahul