മലയാളത്തിന്റെ പ്രിയ താരമാണ് നടി കാവ്യാമാധവന്. ബാലതാരമായി എത്തി നായികയായും മലയാളി മനസ്സില്‍ ചേക്കേറിയ താരമാണ്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കുടുംബിനിയായി കഴിയുകയാണ് കാവ്യ. കഴിഞ്ഞ ദിവസം നടന്ന മാളവിക ജയറാമിന്റെ വിവാഹത്തിനെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
സുരേഷ് ഗോപിയും മകള്‍ മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
മഹാലക്ഷ്മിയെ കൊഞ്ചിക്കുന്ന സുരേഷ് ഗോപിയെയാണ് ചിത്രത്തിലുള്ളത്. മാളവികയുടെ വിവാഹത്തിനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടു, അത് പോലെ തന്നെ ക്ലിക്ക് ചെയ്തു. എന്റെ പ്രിയപ്പെട്ടവര്‍ അവളുടെ പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റൊന്നില്ല, എന്നു പറഞ്ഞാണ് കാവ്യ ചിത്രങ്ങള്‍ പങ്കുവച്ചത്.
രാധിക സുരേഷിനും സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയ്ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളും കാവ്യ പങ്കുവച്ചു. സാരിയിലാണ് കാവ്യയും മീനാക്ഷിയും വിവാഹത്തിനെത്തിയത്. പട്ടുപാവാടയായിരുന്നു മഹാലക്ഷ്മിയുടെ വേഷം.
പെണ്കുഞ്ഞുങ്ങളോട് പ്രത്യേക സ്നേഹമാണ് സുരേഷ് ഗോപിയ്ക്ക്. തന്റെ നഷ്ടപ്പെട്ടുപോയ മകള്‍ ലക്ഷ്മിയായിട്ടാണ് ഓരോ കുഞ്ഞുങ്ങളെയും സുരേഷ് ഗോപി കാണുന്നത്. തന്റെ എല്ലാ സ്നേഹവും സുരേഷ് ഗോപി മാമാട്ടിയോട് കാണിക്കുന്നുണ്ട്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…