എന്റെ പ്രിയപ്പെട്ടവര്‍ അവളുടെ പ്രിയപ്പെട്ടവരായി മാറുന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റൊന്നില്ല!! സുരേഷ് ഗോപിയും മാമാട്ടിയും ആദ്യമായി കണ്ടപ്പോള്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി കാവ്യാമാധവന്‍. ബാലതാരമായി എത്തി നായികയായും മലയാളി മനസ്സില്‍ ചേക്കേറിയ താരമാണ്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കുടുംബിനിയായി കഴിയുകയാണ് കാവ്യ. കഴിഞ്ഞ ദിവസം നടന്ന മാളവിക ജയറാമിന്റെ വിവാഹത്തിനെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

സുരേഷ് ഗോപിയും മകള്‍ മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
മഹാലക്ഷ്മിയെ കൊഞ്ചിക്കുന്ന സുരേഷ് ഗോപിയെയാണ് ചിത്രത്തിലുള്ളത്. മാളവികയുടെ വിവാഹത്തിനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടു, അത് പോലെ തന്നെ ക്ലിക്ക് ചെയ്തു. എന്റെ പ്രിയപ്പെട്ടവര്‍ അവളുടെ പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റൊന്നില്ല, എന്നു പറഞ്ഞാണ് കാവ്യ ചിത്രങ്ങള്‍ പങ്കുവച്ചത്.

രാധിക സുരേഷിനും സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയ്ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളും കാവ്യ പങ്കുവച്ചു. സാരിയിലാണ് കാവ്യയും മീനാക്ഷിയും വിവാഹത്തിനെത്തിയത്. പട്ടുപാവാടയായിരുന്നു മഹാലക്ഷ്മിയുടെ വേഷം.

പെണ്‍കുഞ്ഞുങ്ങളോട് പ്രത്യേക സ്‌നേഹമാണ് സുരേഷ് ഗോപിയ്ക്ക്. തന്റെ നഷ്ടപ്പെട്ടുപോയ മകള്‍ ലക്ഷ്മിയായിട്ടാണ് ഓരോ കുഞ്ഞുങ്ങളെയും സുരേഷ് ഗോപി കാണുന്നത്. തന്റെ എല്ലാ സ്‌നേഹവും സുരേഷ് ഗോപി മാമാട്ടിയോട് കാണിക്കുന്നുണ്ട്.